യൂഫെസ്റ്റ്:സെന്‍ട്രല്‍ സോൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsഷാര്‍ജ: ജീപ്പാസ് യൂഫെസ്റ്റ് സീസണ് നാലിെൻറ സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ വെള്ളി, ശനി ദ ിവസങ്ങളിൽ ഷാര്‍ജയിലെ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് വിങ് ജുവൈസിൽ നടക്കും. ദുബൈ, ഷാര്‍ജ എന ്നിവിടങ്ങളിലെ സ്കൂളുകളിലെ കലാപ്രതിഭകൾ സെന്‍ട്രല്‍ സോണില്‍ മാറ്റുരക്കും. മൂന്നു വ േദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അധ്യാപകർക്കായുള്ള തിരുവാതിരക്കളി, കു ട്ടികളുടെ മ്യൂസിക് ബാൻഡ്, സിനിമാറ്റിക് സോങ്, സോളോ സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങൾ ഇത്തവണത്തെ പ്രത്യേകതകളാണ്.
ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് റാസല്‍ഖൈമ, അജ്മാന്, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ സ്കൂളുകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ അരങ്ങിലെത്തുന്നത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളാണ് നോര്‍ത്ത് സോണ്‍ മത്സരങ്ങളുടെ വേദി. 34 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.
യു.എ.ഇയില്‍ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായുള്ള അവധി ദിവസങ്ങൾ ആസ്വദിക്കാൻ ഏറ്റവും മികച്ച അവസരമാണ് കേരളത്തിലെ കലോത്സവത്തോട് കിടപിടിക്കുന്ന യൂഫെസ്റ്റ് കലോത്സവം സോൺ മത്സരങ്ങൾ. എല്ലാ വേദികളിലേക്കും പ്രേവശനം സൗജന്യമാണ്.
തീം സോങ് പാടൂ, സമ്മാനങ്ങള്‍ നേടൂ
ദുബൈ: യു.എ.ഇയിലെ സ്കൂളുകളുടെ കലോത്സവ വേദിയായ ജീപ്പാസ് യൂഫെസ്റ്റിെൻറ തീം സോങ് ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ആവേശം നിറക്കുന്ന തീം സോങ് പാടി വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനം നേടാനും അവസരം. യൂഫെസ്റ്റ് തീം സോങ് യൂഫെസ്റ്റിെൻറ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കേൾക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ youfestuae എന്ന ഫേസ്ബുക്ക് പേജിലുള്ള തീം സോങ് പാടി മൊബൈല്‍ കാമറയില്‍ പകര്‍ത്തി വിഡിയോ പേജിൽ തന്നെ അപ്ലോഡ് ചെയ്യണം. youfestthemesong എന്ന ഹാഷ്ടാഗും നൽകണം. ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറും ലഭിക്കുന്ന വിഡിയോക്ക് ആകര്‍ഷക സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
