Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോംബോ ഡീൽ ഡോട്ട്​ കോം...

കോംബോ ഡീൽ ഡോട്ട്​ കോം വഴി കമോൺ കേരള​ ടിക്കറ്റ്​​ എടുത്താൽ ജോർദാനിൽ ടൂർ പോകാം

text_fields
bookmark_border
Smart Travel
cancel

ഷാർജ: കോംബോ ഡീൽ ഡോട്ട്​ കോം വഴി കമോൺ കേരള ടിക്കറ്റ്​ എടുക്കുന്നവർക്ക്​ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച്​ യു.എ.ഇയിലെ പ്രമുഖ യാത്ര സേവന​ ദാതാക്കളായ സ്മാർട്ട്​ ട്രാവൽ. തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്കാണ്​ വിവിധ ടൂർ പാക്കേജുകളും സൗജന്യ റിട്ടേൺ ടിക്കറ്റുകളും പ്രഖ്യാപിച്ചിരിക്കുന്നത്​. ജോർദാനിൽ രണ്ട്​ രാത്രി ചെലവഴിക്കാവുന്ന ഹോളിഡേ പാക്കേജാണ്​ ഇതിൽ ഏറ്റവും ആകർഷകമായ ഓഫർ. 45,00 ദിർഹം ചെലവ്​ വരുന്ന ടൂർ പാക്കേജാണ്​ തികച്ചും സൗജന്യമായി നൽകുന്നത്​. ഇത്​ കൂടാതെ 4000 ദിർഹം ചെലവ്​ വരുന്ന, രണ്ട്​ രാത്രികൾ ഉൾപ്പെടുന്ന ക്രൂസ്​ പാക്കേജും 5000 ദിർഹമിന്‍റെ സൗജന്യ റിട്ടേൺ ടിക്കറ്റും സ്മാർട്ട്​ ട്രാവൽ ഓഫർ ചെയ്യുന്നുണ്ട്​. സ്മാർട്ട്​ ട്രാവലിന്‍റെ ഓഫിസിൽ വെച്ച്​ നടക്കുന്ന റാഫിൾ ഡ്രോയിലൂടെയാണ്​ വിജയികളെ തെരഞ്ഞെടുക്കുക.

ഈ മാസം ഏഴ്​,എട്ട്​,ഒമ്പത്​ തീയതികളിലാണ്​ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരള അരങ്ങേറുന്നത്​. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന നിരവധി ആഘോഷ പരിപാടികളാണ്​ സന്ദർശകരെ കാത്തിരിക്കുന്നത്​. മലയാളികളുടെ പ്രിയ താരങ്ങളായ നിവിൽ പോളി, പാർവതി തിരുവോത്ത്​ എന്നിവർ പരിപാടിയിൽ അതിഥികളായെത്തുന്നുണ്ട്​. ഒപ്പം തട്ടുപൊളിപ്പൻ പാട്ടുകളുമായി യുവ ഗായക സംഘവും മൂന്നു ദിനവും പാട്ടിന്‍റെ പാലാഴി തീർക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദവും വിജ്ഞാനവും ഉൾപ്പെടുന്ന നിരവധി പ്രോഗ്രാമുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come On KeralaSmart TravelsUAE
News Summary - You can travel to Jordan if you buy Come on Kerala ticket from smart travels
Next Story