യു.എ.ഇയിൽ ഇനി 18 വയസിൽ ബിസിനസ് തുടങ്ങാം
text_fieldsദുബൈ: യു.എ.ഇയിൽ പുതിയ വാണിജ്യ ഇടപാട് നിയമം പ്രഖ്യാപിച്ചു. ബിസിനസ് തുടങ്ങാനുള്ള പ്രായം 21ൽനിന്ന് 18 ആയി ചുരുക്കിയതാണ് പ്രധാന നിയമ മാറ്റം. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി ഇസ്ലാമിക് ബാങ്കിങ്ങിനെ വളർത്തും. സാമ്പത്തിക വിപണികളുടെ നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്തു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകൾക്കും ഡിജിറ്റൽ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾക്കും നിയമം പിന്തുണ നൽകുന്നു.
വാർത്തസമ്മേളനത്തിൽ എമിറേറ്റ്സ് സെൻട്രൽ ബാങ്ക് ഫോർ മോണിറ്ററി പോളിസി ആൻഡ് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി അസിസ്റ്റന്റ് ഗവർണർ ഇബ്രാഹിം അൽ സാബി, സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി സി.ഇ.ഒ മറിയം അൽ സുവൈദി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

