Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റേഷനും ‘താം’ വഴി സ്വന്തമാക്കാം

text_fields
bookmark_border
അബൂദബിയില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റേഷനും ‘താം’ വഴി സ്വന്തമാക്കാം
cancel

അബൂദബി: എമിറേറ്റിലെ താമസക്കാര്‍ക്ക് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ‘താം’ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ സ്വന്തമാക്കാം. സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതും അറ്റസ്റ്റേഷന്‍ നടത്തുന്നതും ഒറ്റ ഘട്ടമാക്കി ഡിജിറ്റലായി സംയോജിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അബൂദബി ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സേവനം ഒന്നിപ്പിച്ചത്.

24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം വഴി മിനിറ്റുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 2025ല്‍ അബൂദബിയില്‍ ആകെ 47000ത്തോളം ജനന-മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഇഷ്യു ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള്‍ ബന്ധിപ്പിച്ചതിലൂടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സേവന സമയം 90 ശതമാനം വരെ കുറക്കാനും സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ ഹസ്സ ബിൻത്​ സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല്‍ നഹ്​യാന്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - You can obtain birth and death certificates and residency in Abu Dhabi 'on the spot'
Next Story