Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഇനി ഒന്നിലധികം...

ദുബൈയിൽ ഇനി ഒന്നിലധികം പിഴകൾ ഒറ്റ ആപ്പിലൂടെ അടക്കാം

text_fields
bookmark_border
ദുബൈയിൽ ഇനി ഒന്നിലധികം പിഴകൾ ഒറ്റ ആപ്പിലൂടെ അടക്കാം
cancel

ദുബൈ: ട്രാഫിക് പിഴയോ, പാർക്കിങ്​ നിയമലംഘനമോ, സാലിക് പിഴയോ ആകട്ടെ, തങ്ങൾ എത്ര തുക അടക്കാനുണ്ടെന്ന് അറിയാൻ താമസക്കാർക്ക് പലപ്പോഴും നിരവധി വെബ്‌സൈറ്റുകളോ ആപ്പുകളോ പരിശോധിക്കേണ്ടി വരാറുണ്ട്. വ്യത്യസ്ത വകുപ്പുകൾ നൽകുന്ന വിവിധ പിഴകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിൽ, ഇത്​ ലളിതമാക്കുന്നതിനായി ദുബൈയിൽ പുതിയ സംവിധാനമൊരുങ്ങി. ഡിജിറ്റൽ ദുബൈ 'ദുബായ് നൗ' ആപ്പിൽ അവതരിപ്പിച്ച 'പേ ഓൾ ഫൈൻസ്' സേവനത്തിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള പിഴകൾ ഒരൊറ്റ ആപ്പിലൂടെ അറിയാനും അടക്കാനും വഴിയൊരുങ്ങി.

എന്താണ് ‘ദുബൈ നൗ’?

50ലധികം സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള 320-ലധികം സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ദുബൈ സർക്കാരിന്റെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനാണ് ദുബൈ നൗ.

ഈ ആപ്പിലൂടെ താമസക്കാർക്കും സന്ദർശകർക്കും യൂട്ടിലിറ്റി ബില്ലുകൾ അടക്കൽ, റെസിഡൻസി സംബന്ധമായ സേവനങ്ങൾ കൈകാര്യം ചെയ്യൽ, സാലിക് അക്കൗണ്ടുകൾ ടോപ്​-അപ്പ് ചെയ്യൽ, പെർമിറ്റുകൾ പുതുക്കൽ എന്നിവ ഉൾപ്പെടെ വിപുലമായ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. പുതുതായി അവതരിപ്പിച്ച 'പേ ഓൾ ഫൈൻസ്' ഫീച്ചർ, പിഴകളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അവ കൃത്യമായി അറിയാനും അടക്കാനും സഹായമാവുകയും ചെയ്യുന്നു.

'പേ ഓൾ ഫൈൻസ്' സേവനം

വിവിധ സർക്കാർ പോർട്ടലുകളോ സേവന കേന്ദ്രങ്ങളോ സന്ദർശിക്കേണ്ട ആവശ്യം ഒഴിവാക്കി, പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഇതിലൂടെ കുടിശ്ശികയുള്ള പിഴകൾ കാണാനും അടക്കാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. വ്യത്യസ്ത വകുപ്പുകൾ ചുമത്തിയ പിഴകൾ പ്രത്യേകം തിരയുന്നതിന് പകരം, താമസക്കാർക്ക് അവരുടെ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള പിഴകളുടെ ഒരു ഏകീകൃത ലിസ്റ്റ് ഇതിൽ കാണാനും അവ ഒറ്റ ഇടപാടിലൂടെ തീർപ്പാക്കാനും കഴിയും.

സൈൻ ഇൻ​ ചെയ്യാം; പിഴയടക്കാം

ദുബൈ നൗ ആപ്പ് ഡൗൺലോഡ് ചെയ്ത്​ സൈൻ ഇൻ ചെയ്യുക. പുതിയ ഉപയോക്താക്കൾക്ക് അവരുടെ മുഴുവൻ പേര്, ജനനത്തീയതി, എമിറേറ്റ്സ് ഐ.ഡി നമ്പർ, ദേശീയത, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി അക്കൗണ്ട് സൃഷ്ടിക്കാം. യു.എ.ഇ പാസ് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് പ്രത്യേക ദുബൈ നൗ അക്കൗണ്ട് സൃഷ്ടിക്കാതെ തന്നെ സൈൻ ഇൻ ചെയ്യാം.

ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, ആപ്പ് തുറന്ന് ഹോം സ്‌ക്രീനിൽ നിന്ന് 'പേ ഓൾ ഫൈൻസ്​' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള പിഴകൾ കാണാം. ഉപയോക്താക്കൾക്ക് ആകെ കുടിശ്ശികയുള്ള പിഴകളുടെ എണ്ണം, ഓരോ പിഴയുടെയും തരം, അടക്കേണ്ട ആകെ തുക എന്നിവ കാണാൻ കഴിയും. വിവരങ്ങൾ നിങ്ങളുടെ എമിറേറ്റ്സ് ഐ.ഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്നതിനാൽ വാഹന രജിസ്‌ട്രേഷൻ നമ്പർ നൽകേണ്ട ആവശ്യമില്ല.

പിഴകൾ പരിശോധിച്ച ശേഷം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ വാലറ്റ് സേവനങ്ങൾ എന്നിവയിൽ ഒന്ന് ഉപയോഗിച്ച് പേയ്‌മെന്റിലേക്ക് കടക്കുക. പേയ്‌മെന്റ് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ ആപ്പിനുള്ളിൽ ഒരു സ്ഥിരീകരണ അറിയിപ്പ് ദൃശ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appsfinesgulfpay
News Summary - You can now pay multiple fines in Dubai through a single app
Next Story