ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കാം
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് എമിഗ്രേഷന് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ കഴിയുമോ എന്ന് മുൻകൂട്ടി അറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ യോഗ്യതയുള്ളവർക്ക് എമിഗ്രേഷൻ കൗണ്ടറിൽ ക്യൂ നിൽക്കാതെ എളുപ്പത്തിൽ കടന്നുപോകാൻ കഴിയും എന്നതാണ് സൗകര്യം.
ദുബൈ വിമാനത്താവളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാമോ എന്ന് മുൻകൂട്ടി പരിശോധിക്കാൻ കഴിയുന്ന പ്രീ ചെക്ക് സംവിധാനം ഏർപ്പെടുത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് dxb.pocketflights.com എന്ന സൈറ്റിൽ കയറി പാസ്പോർട്ടിലെ ഫോട്ടോയും പേരും അടങ്ങുന്ന പേജ് മൊബൈൽ കാമറ കൊണ്ട് സ്കാൻ ചെയ്താൽ മതി. പാസ്പോർട്ട് ഉടമക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ കഴിയുമോ എന്ന് വ്യക്തമാകും. ഇതിനായി പ്രത്യേക ആപ്പോ മറ്റോ ഡൗൺലോഡ് ചെയ്യേണ്ട കാര്യമില്ല.
ദുബൈ വിമാനത്താവളം വഴി പുറത്തേക്ക് പോകുന്നവർക്കും, യു.എ.ഇയിലേക്ക് വരുന്നവർക്കും എമിഗ്രേഷൻ ഗേറ്റിൽ ക്യൂ നിൽക്കാതെ യാത്രനടത്താൻ ഇത് സഹായകമാകും. ഈവർഷം ആദ്യ ആറുമാസത്തിനിടെ മാത്രം 90 ലക്ഷം യാത്രക്കാർ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തിട്ടുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

