ബലിപെരുന്നാൾ ചിത്രങ്ങൾ പകർത്തി സ്വർണസമ്മാനം നേടാം
text_fieldsദുബൈ: ആഹ്ലാദകരമായ ദിനങ്ങൾ സമ്മാനിക്കുന്ന ബലിപെരുന്നാളിന് മാറ്റുകൂട്ടാൻ ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് 'ജോയ് ഓഫ് ഈദുൽ അദ്ഹ' മത്സരം സംഘടിപ്പിക്കുന്നു. ആഘോഷാവസരങ്ങളിലെ ചിത്രങ്ങൾക്ക് സ്വർണസമ്മാനം നൽകുന്നതാണ് 'ജോയ് ഓഫ് ഈദുൽ അദ്ഹ' മത്സരം. ആഘോഷ ദിനങ്ങളിലെ ഫോട്ടോയും വിഡിയോയും ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നവർക്കാണ് സമ്മാനം നൽകുന്നത്. ഗൾഫിലുള്ളവർക്കും അവധിക്ക് നാട്ടിലെത്തിയവർക്കും മത്സരത്തിൽ പങ്കെടുക്കാം. നാലുഗ്രാം വീതം എട്ടുപേർക്കാണ് സമ്മാനം നൽകുന്നത്. ഈദ് യാത്രകൾ, പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, ഒത്തുചേരലുകൾ, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ഈദ് ആഘോഷ ചിത്രങ്ങളും അയക്കാം. പെരുന്നാൾ ആഘോഷത്തിലെ ചിത്രങ്ങൾക്കാണ് സമ്മാനം നൽകുക. അവസാന തീയതി: ജൂലൈ 15.
നിങ്ങൾ ചെയ്യേണ്ടത്
'ഗൾഫ് മാധ്യമം യു.എ.ഇ' (facebook.com/GulfMadhyamamUAE) ഫേസ്ബുക്ക് പേജ് ലൈക്ക്/ഫോളോ ചെയ്യുക.
ഈ പേജിലെ JOY of Eid ul Adha എന്ന പോസ്റ്റിന്റെ കമൻറ് ബോക്സിൽ നിങ്ങളുടെ ഫോട്ടോ/വിഡിയോ കമന്റ് ചെയ്യുക.
ഒരുമിനിറ്റിൽ കവിയാത്ത വിഡിയോ ആയിരിക്കണം
രജിസ്ട്രേഷൻ പൂർത്തീകരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

