Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറഷ്യൻ പവലിയനിൽ നിങ്ങൾ...

റഷ്യൻ പവലിയനിൽ നിങ്ങൾ നിരീക്ഷണത്തിലാണ്​

text_fields
bookmark_border
റഷ്യൻ പവലിയനിൽ നിങ്ങൾ നിരീക്ഷണത്തിലാണ്​
cancel
camera_alt

റഷ്യൻ പവലിയ​െൻറ കവാടം

ദുബൈ: എക്​സ്​പോയിലെ റഷ്യൻ പവലിയനിൽ വന്നുപോകുന്നവരെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിച്ചു വെക്കാനും നൂതന സംവിധാനം. നിരവധി കാമറകൾ സ്​ഥാപിച്ച്​​'മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ' ഉപയോഗിച്ചാണ്​ പവലിയനിൽ പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്​. ആൾകൂട്ടത്തെ നിയന്ത്രിക്കാനും ആദ്യമായി വരുന്നവരെയും പിന്നീട്​​ വരുന്നവരെയും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. സന്ദർശകരുടെ ജെൻഡറും വയസും അടക്കമുള്ള വിവരങ്ങൾ ഇത്​ ശേഖരിക്കും. ഭാവിയിൽ വൻ നഗരങ്ങളിൽ ഉപയോഗിക്കാനാവുന്ന സാ​ങ്കേതിക വിദ്യയാണ്​ സുരക്ഷയും ആ ൾകൂട്ട നിയന്ത്രണവും ലക്ഷ്യം വെച്ച്​ റഷ്യ ഒരുക്കിയത്​. പവലിയ​െൻറ പ്രവേശന കവാടത്തിലും പ്രദർശന ഹാളുകളിലുമാണ്​ വിവരങ്ങൾ ശേഖരിക്കാനായി​ ഡസൻ കണക്കിന്​ കാമറകൾ സ്​ഥാപിച്ചിട്ടുള്ളത്​. ഇവിടെ നിന്ന്​ ശേഖരിക്കുന്ന വിവരങ്ങൾ സെൻട്രൽ കൺട്രോൾ റൂമിൽ ലഭിക്കും. ഇവിടെ സന്ദർശകരുടെ വിവരങ്ങൾ വിവിധ വിഭാഗങ്ങളായി ശേഖരിക്കപ്പെടുകയും ചെയ്യും. എൻടെക്​ ലാബ്​ എന്ന പവലിയ​െൻറ സാ​ങ്കേതിക പാട്​നറായ ഏജൻസിയാണ്​ സംവിധാനം ഒരുക്കിയിട്ടുള്ളത്​. പ്രദർശനം കാണാനെത്തുവരെ തിരിച്ചറിയാനും ക്യൂ അടക്കമുള്ള സംവിധാനങ്ങൾ ശാസ്​ത്രീയമാക്കാനും സംവിധാനത്തിലൂടെ സാധ്യമാകു​െമന്ന്​ അധികതേർ പറഞ്ഞു. റഷ്യൻ തലസ്​ഥാനമായ മോസ്​കോ നഗരത്തിൽ നിലവിൽ കുറ്റകൃത്യങ്ങൾ തടയാൻ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, ഭാവിയിൽ സ്​മാർട്​ നഗരങ്ങൾ കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങൾക്ക്​ പകറത്താവുന്ന സാ​ങ്കേതിക വിദ്യയാണിതെന്നും എൻടെക്​ ലാബ്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai ExpoRussian Pavalion
News Summary - You are under observation in the Russian pavilion
Next Story