യു ഫെസ്റ്റ്: രണ്ടാം ഘട്ടത്തില്‍ ഹാബിറ്റാറ്റ് സ്കൂള്‍ ചാമ്പ്യന്‍മാര്‍
text_fieldsഉമ്മുല്‍കുവൈന്‍: പ്രഥമ 'ജീപാസ് യു ഫെസ്റ്റ്' രണ്ടാം ഘട്ടം അവിസ്മരണീയമാക്കി ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളിലെ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. ഹാബിറ്റാറ്റ് സ്കൂള്‍ അജ്മാന്‍ 96 പോയന്‍േറാടെ ഒന്നാം സ്ഥാനവും, അല്‍ അമീര്‍ ഇംഗ്ളീഷ് സ്കൂള്‍ 82 പോയന്‍േറാടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രണ്ട് വേദികളിലായി പരിപാടികള്‍ അരങ്ങ് തകര്‍ത്തു. തിരുവാതിരക്കളി, ഭരതനാട്ട്യം, മാപ്പിളപ്പാട്ട്, നാടോടി ന്രിത്തം, സംഘ ഗാനം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, പ്രച്ഛന്നവേഷം തുടങ്ങിയവ ഒന്നാം വേദിയിലും, ഇംഗ്ളീഷ് പദ്യം ചൊല്ലല്‍, ലളിതഗാനം തുടങ്ങിയവ രണ്ടാം വേദിയിലും അരങ്ങേറി.
30വര്‍ഷത്തിലധികം കലോല്‍സവ വേദികളില്‍ മൂല്യനിര്‍ണയം നടത്തി പരിചയമുള്ളവരായിരുന്നു വിധികര്‍ത്താക്കള്‍. സുബൈര്‍ അമ്പലപ്പുഴ വിധിനിര്‍ണയത്തിന്‍െറ മേല്‍നോട്ടം വഹിച്ചു. കലാമണ്ഡലം മാലിനി, അബ്ദുല്ല കരുവാരക്കുണ്ട്, സന്തോഷ്, അമല്‍ ദേവ്, പത്മ കുമാരി തുടങ്ങിയവര്‍ മറ്റു വിധികര്‍ത്താക്കളായിരുന്നു.
റാസല്‍ഖൈമയിലും ഉമ്മുല്‍ഖുവൈനിലും നടന്ന മല്‍സരങ്ങള്‍ക്കായിരുന്നു വിധികര്‍ത്താക്കള്‍ നാട്ടില്‍ നിന്ന് വന്നത്. വിധി നിര്‍ണ്ണയത്തില്‍ യാതൊരു വിധ സ്വാധീനവും ചെലുത്താതിരിക്കാനാണ് ഇങ്ങിനെ ഒരു രീതി സ്വീകരിച്ചത്. ഓരോ ഘട്ടത്തിലും ഒരു സ്കൂളിന് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു എന്നതാണ് 'ജീപാസ് യു ഫെസ്റ്റിന്‍െറ' പ്രത്യേകത.
ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം, മാനേജര്‍ ഷാനവാസ്, അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജെ. ജേക്കബ് ജോര്‍ജ്, ഇക്യുറ്റി പ്ളസ് എം.ഡി. ജൂബി കുരുവിള, ഏഷ്യാനെറ്റ് ന്യൂസ് മേധാവി അരുണ്‍ കുമാര്‍, ഗള്‍ഫ് മാധ്യമം പ്രതിനിധി നവാസ് വടകര എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. 460ല്‍ പരം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മൂന്നും നാലും അഞ്ചും ഘട്ടങ്ങള്‍ 11, 12,18 തിയ്യതികളില്‍ അബൂദബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ യഥാക്രമം നടക്കുന്നതാണ്. 24,25 തിയ്യതികളില്‍ മെഗാ ഫൈനല്‍ ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനിലും ഇന്ത്യന്‍ സ്കൂളിലും അഞ്ചു വേദികളിയായി നടക്കുന്നതാണ്. വിവിധ എമിറേറ്റുകളില്‍ ഒരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരാണ് മെഗാ ഫൈനലില്‍ മാറ്റുരക്കുക.മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് www.youfestuae.com എന്ന വെബ് സൈറ്റില്‍ പേര്‍ ചേര്‍ക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
