Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര യോഗാദിനം:  യു.എ.ഇയിലും വിപുലമായി യോഗദിന പരിപാടികൾ

text_fields
bookmark_border
അന്താരാഷ്​ട്ര യോഗാദിനം:  യു.എ.ഇയിലും വിപുലമായി യോഗദിന പരിപാടികൾ
cancel
camera_alt??????? ??????? ???????????? ?????? ???????? ??????? ????????????

ദുബൈ: അന്താരാഷ്​ട്ര യോഗദിനാചരണത്തി​​െൻറ ഭാഗമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ രീതിയിൽ യോഗപരിപാടികൾ അരങ്ങേറി. സ്​കൂളുകളിലും ക്ലബുകളിലും ഫിറ്റ്​നസ്​ സ​െൻററുകളിലും യോഗ പരിപാടികളുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അബുദബിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റി​​െൻറ നേതൃത്വത്തിൽ ദുബൈയിലും മറ്റ്​ എമിറേറ്റുകളിലും നിരവധി പരിപാടികൾ ഒരുക്കി. ദുബൈ സബീൽ പാർക്കിൽ നടന്ന പരിപാടിക്ക്​ സൗദിയിൽ നിന്നുള്ള യോഗ പരിശീലക പദ്​മശ്രീ നൗഫ്​ മർവാഇ നേതൃത്വം നൽകി. കോൺസുൽ ജനറൽ വിപുൽ, ദുബൈ സ്​പോർട്​സ്​ കൗൺസിൽ ടൂറിസം വിഭാഗം മാനേജർ ഗാസി സബീൽ അൽ മദനി തുടങ്ങിയവരും സംബന്ധിച്ചു. ഷാർജയിൽ ഇന്ത്യൻ അസോസിയേഷനും ഏകത സംഘടനയും ചേർന്നാണ്​ പരിപാടി ഒരുക്കിയത്​.  അബൂദബി ഉമ്മുൽ ഇത്തിഹാദ്​ പാർക്കിൽ നടന്ന പരിപാടിയിൽ ക​ുട്ടികളുടെയും സ്​ത്രീകളുടെയും വ്യാപക പങ്കാളിത്തമായിരുന്നു. 

അജ്മാന്‍: ഐക്യരാഷ്‌ട്രസഭയുടെ നിർദേശപ്രകാരം ലോകമെങ്ങും നടക്കുന്ന അന്താരാഷ്​ട്ര യോഗാദിനാചരണത്തിൽ അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളും അണിചേർന്നു.സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗാസനം സ്‌കൂൾ വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ ഉദ്​ഘാടനം ചെയ്‌തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ  സെഷനുകളായാണ് ആഘോഷം അരങ്ങേറിയത്. സ്‌കൂളിലെ പ്രധാന യോഗാധ്യാപിക ബെയ്‌സി ആഷിക്കി​​െൻറ നേതൃത്വത്തിൽ കുട്ടികൾ വിവിധ ആസനങ്ങളിൽ നിരന്നുനിന്നു. കായികാധ്യാപകരായ ലൂയീസ്  ടിറ്റോ, ആഷിക്ക്, ആഷിക്കുട്ടി, സ്‌കൂൾ കൗൺസിലർമാരായ കെൻ ഏർലിൻ, ഫാത്തിമ എന്നിവരും മറ്റ് അധ്യാപകരും യോഗാദിനാചരണത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yogagulf newsmalayalam news
News Summary - yoga-uae-gulf news
Next Story