യോഗ ദിനാചരണം ഇന്ന്
text_fieldsദുബൈ: മൂന്നാമത് അന്തർദേശീയ യോഗ ദിനം പ്രമാണിച്ച് യു.എ.ഇയിൽ െചാവ്വാഴ്ച വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. യോഗ ദിനം ജൂൺ 21നാണെങ്കിലും യു.എ.ഇയിൽ 20നാണ് പരിപാടികൾ. റമദാനിലെ പവിത്ര രാത്രിക്കായി ഒരുക്കങ്ങൾ നടത്തേണ്ടതിനാലാണിത്. പ്രധാന പരിപാടികൾ തറാവീഹ് നമസ്കാരത്തിന് ശേഷമായിരിക്കും ആരംഭിക്കുക.
ദുബൈയിൽ ഇന്ത്യൻ കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിലും അബൂദബിയിൽ ഇന്ത്യൻ എംബസിയുടെയും ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികൾ നടക്കുക. മറ്റു എമിേററ്റുകളിലും യോഗദിനാചരണമുണ്ട്.ദുബൈയിൽമുൻ വർഷങ്ങളിൽ ഒരു വേദിയിലാണ് ദിനാചരണം നടത്തിയതെങ്കിൽ ഇക്കുറി യോഗ സ്കൂളുകളുമായി സഹകരിച്ച് ബുർജ് പാർക്ക്, സബീൽ പാർക്ക്, ബുർഹാനി കോംപ്ലക്സ് എന്നിവിടങ്ങളിലാണ് പരിപാടികൾ ഒരുക്കുക. കൂടുതൽ ആളുകൾക്ക് പെങ്കടുക്കാൻ സൗകര്യമൊരുക്കുന്നതിനാണിത്. പൊതു പരിപാടിയിൽ പെങ്കടുക്കാൻ കഴിയാത്തവർ വീടുകളിൽ നിന്ന് ദിനാചരണത്തിൽ പങ്കുചേരണമെന്ന് കോൺസുൽ ജനറൽ ആഹ്വാനം ചെയ്തു.
അബൂദബി നാഷനൽ എക്സിബിഷൻ െസൻററിൽ നടക്കുന്ന ദിനാഘോഷങ്ങളിൽ യു.എ.ഇ സാംസ്കാരിക^ വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് ആൽ ഖാസിമി എന്നിവർ സംബന്ധിക്കും. രാത്രി ഒമ്പതു മുതൽ ബോധവത്കര പരിപാടി ആരംഭിക്കും. മുഖ്യ ചടങ്ങുകൾ 10.30 മുതൽ 11.15 വരെയാണ്.യോഗ അറിയുന്നവർക്കും അറിയാത്തവർക്കും പെങ്കടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. വാഹനങ്ങൾ അഡ്നെകിൽ സൗജന്യമായി പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.
പെങ്കടുക്കുന്നവർക്ക് യോഗ മാറ്റ്, ടീ ഷർട്ട് എന്നിവ സമ്മാനിക്കും.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, റാസൽഖൈമ അമേരിക്കൻ യൂനിവേഴ്സിറ്റി, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്, ഉമ്മുൽ ഖുവൈൻ പേൾബീച്ച് ഹോട്ടൽ അജ്മാനിൽ ന്യൂ ഇന്ത്യൻ അസോസിയഷൻ ഒാഡിറ്റോറിയം, അൽ ജർഫ് സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
