'യെസ് മൊബൈൽ' ആദ്യ ഔട്ട്ലെറ്റ് അൽ നഹ്ദയിൽ തുറന്നു
text_fieldsദുബൈ അൽ നഹ്ദയിലെ നെസ്റ്റോ ഹൈപർ മാർക്കറ്റിൽ ‘യെസ് മൊബൈൽ’ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മുൻനിര കമ്പനികളുടെ ഏറ്റവും നൂതനമായ സ്മാർട്ഫോണുകളുടെ ശേഖരവുമായി 'യെസ്മൊബൈൽ' പ്രഥമ ഔട്ട്ലെറ്റ് തുറന്നു.
ദുബൈ അൽനഹ്ദ രണ്ടിലെ നെസ്റ്റോ ഹൈപർമാർക്കറ്റിലാണ് ഏറ്റവും പുതിയ സീരീസ് മൊബൈലുകൾ, അക്സസറീസ് എന്നിവയുമായി ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ഗാഡ്ജറ്റ് പ്രേമികൾക്ക് തെരഞ്ഞെടുക്കാൻ വൈവിധ്യമായ ശേഖരമാണ് യെസ് മൊബൈലിൽ ഒരുക്കിട്ടുള്ളത്. ഫൈവ് ജി ഫോണുകളുടെ അതിവിപുലമായ ശേഖരവും മൊബൈൽ, ഗാഡ്ജറ്റുകൾ, ടാബ്ലെറ്റുകൾ, ഐപാഡുകൾ എന്നിവയുടെ വലിയ കലക്ഷനും ഇവിടെ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ വിലയിൽ സ്മാർട്ട് ഫോൺ സ്വന്തമാക്കുന്നതോടൊപ്പം അത്യാകർഷകമായ വിലക്കുറവിൽ മൊബൈൽ അക്സസറീസുകളും വാങ്ങാം. കൂടാതെ ഹെഡ്ഫോൺ, പവർബാങ്ക്, ബ്ലൂടൂത്ത്സ്പീക്കർ, ചാർജറുകൾ എന്നിവയുടെ ഏറ്റവും നൂതനമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരംതന്നെ ഔട്ട്ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽഫോൺ സർവിസിനായി ഏറ്റവും ആധുനികസൗകര്യങ്ങളോെടയുള്ള പ്രത്യേക ലാബ് തന്നെ കേന്ദ്രത്തിലുണ്ട്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വിൽപനാന്തര സേവനം ഉറപ്പുവരുത്തുന്നതിനായി വിദഗ്ധരായ മൊബൈൽ ഫോൺ ടെക്നീഷ്യരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്.