യെസ് അക്കാദമി നേതൃത്വത്തിൽ സ്നേഹസംഗമം
text_fieldsയെസ് അക്കാദമി നേതൃത്വത്തിൽ നടത്തിയ സ്നേഹ
സംഗമം
ദുബൈ: പാനൂർ ആസ്ഥാനമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന യെസ് അക്കാദമി നേതൃത്വത്തിൽ സ്നേഹസംഗമം നടത്തി. ഷാർജ കെ.എം.സി.സി പ്രസിഡൻറ് ടി.കെ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് നിസ്തുലമായ സംഭാവനകളാണ് സ്ഥാപനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബുള്ളറ്റിൻ പ്രകാശനം അഷ്റഫ് വലിയ കുളങ്ങരക്ക് നൽകി അമീർ കാരാച്ചി നിർവഹിച്ചു. ബ്രോഷർ പ്രകാശനം പാറേമ്മൽ കുഞ്ഞിമൂസക്ക് നൽകി ഹാരിസ് ഷക്ലാൻ നിർവഹിച്ചു. കെ.എൽ.പി. യൂസുഫ്, മുഹമ്മദ് പാക്കഞ്ഞി, സദ്റുദ്ദീൻ വാഴക്കാട്, ശഫീഖ് ബാലിയിൽ, തോട്ടോളി മുഹമ്മദ്, പാറമ്മൽ അഷ്റഫ്, പി.വി. മുസ്തഫ, നസീർ പാച്ചപ്പറമ്പത്ത്, എം.വി. നിസാർ, മനാഫ് പാനൂർ, നിസ്താർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
ഒ.പി. റഫീഖ് ഉപഹാരം കൈമാറി. മുഹമ്മദ് റാദി ഖിറാഅത്ത് നിർവഹിച്ചു. അബ്ദുറഹ്മാൻ ഏലാങ്കോട് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

