Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ.ആർ.സി ചെലവിൽ...

ഇ.ആർ.സി ചെലവിൽ ചികിത്സ: യെമനികളെ പ്രവേശിപ്പിച്ചത്​ ന്യൂഡൽഹി ഫോർട്ടിസ്​ ആശുപത്രിയിൽ

text_fields
bookmark_border
ഇ.ആർ.സി ചെലവിൽ ചികിത്സ: യെമനികളെ പ്രവേശിപ്പിച്ചത്​ ന്യൂഡൽഹി ഫോർട്ടിസ്​ ആശുപത്രിയിൽ
cancel

അബൂദബി: ഹൂതികളുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ യെമനികൾക്ക്​ എമിറേറ്റ്​സ്​ റെഡ്​ക്രസൻറി​​െൻറ (ഇ.ആർ.സി) മേൽനോട്ടത്തിൽ ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കുന്നതിന്​ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്​ ന്യൂഡൽഹിയിലെ ഫോർട്ടിസ്​ ആശുപത്രിയിൽ. ഇ.ആർ.സിയുടെ ചെലവിൽ യെമനികളെ ചികിത്സക്ക്​ പ്രവേശിക്കുന്ന ഇന്ത്യയിലെ നാലാമത്​ ആശപത്രിയാണ്​ ഫോർട്ടിസ്​. 

നേരത്തെ റോക്​ലാൻഡ്​ ആശുപത്രിയുടെ മൂന്ന്​ ശാഖകളിലായി യെമനികൾക്ക്​ ചികിത്സ ലഭ്യമാക്കിയിരുന്നു. അബൂദബിയിലെ ബുർജീൽ ആശുപത്രിയുടെ കീഴിലുള്ള ആശുപത്രിയാണ്​ റോക്​ലാൻഡ്​സ്​. യു.എ.ഇ വ്യോമസേനയുടെ സി.-17 സൈനിക വിമാനത്തിലാണ്​ യെമനിൽനിന്ന്​ രോഗികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചത്​. വിമാനത്തിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്​ധ ഡോക്​ടർമാരുമുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്ന്​ ഇവരെ ഉടൻ ആശുപത്രിലെത്തിക്കുന്നതിന്​ ആംബുലൻസുകളും പ്രത്യേക സംവിധാനങ്ങളുള്ള ബസുകളും ഉപയോഗിച്ചു. ഇ.ആർ.സിയുടെ ചെലവിൽ ചികിത്സ ലഭ്യമാക്കുന്നതിന്​ യെമൻ പൗരനെ ഫോർട്ടിസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyemanmalayalam news
News Summary - yeman-uae-gulf news
Next Story