ഇയര്‍ ഓഫ് സായിദ്: മലയാളി യുവാക്കള്‍ തീര്‍ത്ത മണല്‍ ലോഗോ ശ്രദ്ധേയമായി
text_fieldsഷാര്‍ജ: സായിദ് വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാളി യുവാക്കള്‍ കടലോരത്ത് മണലില്‍ ഒരുക്കിയ കൂറ്റന്‍ സായിദ് ലോഗോ ജന ശ്രദ്ധ പിടിച്ചുപറ്റി .
ഷാർജയിലെ അൽഖാൻ ലഗൂൺ ഏരിയയിലാണ് യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍ അല്നഹ്യാെൻറ ചിത്രത്തോടെയുള്ള ലോഗോ പൂഴിമണലില്‍ . മലയാളികളായ എട്ട് യുവാക്കള്‍ തീർത്തത്. 4000 ചതുരശ്ര അടി ചുറ്റളവുള്ള ചിത്രം വെറും നാല് മണിക്കൂർ കൊണ്ടാണ് തയ്യാറാക്കിയത്. ദൂരെ നിന്നുനോക്കിയാല്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് ഛായാചിത്രം പോലെ തോന്നിക്കാൻ നിറവ്യത്യാസത്തിനായി കറുത്ത മണലും വെള്ള മണലും മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
ഷാർജയില്‍ താമസക്കാരായ ജാസിം കബീർ, കൃഷ്ണാനന്ദ്, യാസിർ കൊണ്ടോട്ടി, ബേബി ദേവസ്സി, തബ്രീസ് മക്കി, ഹരീന്ദ്രൻ, സവാദ പാനായിക്കുളം, സകരിയ്യ ഉദുമ എന്നിവർ ചേർന്നാണ് കലാരൂപം തയ്യാറാക്കിയത്. വാരാന്ത്യ അവധി ആഘോഷിക്കാന്‍ ബീച്ചില്‍ എത്തിയ ഇവര്‍ ഒരു ചെറിയൊരു പരീക്ഷണമായി വരച്ചു തുടങ്ങിയതാണ്. പണി പൂര്‍ത്തിയായതോടെ യുവാക്കളുടെ ഒന്നിച്ചുള്ള കലാപ്രയത്നം മണ്ണില്‍ വിസ്മയമായി വിരിഞ്ഞു. കലാരൂപത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനും സ്വദേശികളും വിദേശികളും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
