പരദേശത്തിന്റെ ആണ്ടുചിത്രം
text_fieldsസമയസൂചിക്കൊരു പൊതുപ്രകൃതമുണ്ട്. ആണ്ടുകൾ കടന്നുപോകുന്നത് വ ളരെ പെെട്ടന്ന്. എല്ലാറ്റിനും ദൃക്സാക്ഷികളാകുന്ന മനുഷ്യർക്ക് അതി െൻറ ദ്രുതനീക്കം ഉൾക്കൊള്ളാൻ പലപ്പോഴും കഴിയില്ല. ഒരു വർഷം എത്ര പെ െട്ടന്നാണ് പോയതെന്ന് നാം ഒാരോരുത്തരും പിറുപിറുക്കുന്നതും വെറു തെയല്ല. ഗൾഫ് തട്ടകത്തിലാവെട്ട, സമയവേഗത്തിന് കുറെക്കൂടി ചടുല ത കൈവരും. അവധികളൊഴിഞ്ഞ യാന്ത്രിക ജീവിതസപര്യ കൊണ്ടായിരിക്കാം, അത ്. ഒരാണ്ട് കടന്നു പോകുേമ്പാൾ നടൻ ഗോപിയുടെ ആ പഴയ ഡയലോഗ് തന്നെ യാണ് എല്ലാവരുടെയും ഉള്ളിൽ നിറയുന്നത്‘ ‘ഹൊ. എന്തൊരു സ്പീഡ്’

2018 പരദേശി മല യാളികൾക്ക് നൽകിയതെന്ത്?
മനുഷ്യരുടെ ജീവിതം സുഗമമാക്കുന്ന തും ദുസ്സഹമാക്കുന്നതും രാഷ്ട്രീയ, സാമ്പത്തിക ചുറ്റുപാടുകളാണ്. പു തിയ ദശാബ്ദത്തിൽ പ്രത്യേകിച്ചും. പശ്ചിമേഷ്യൻ സാഹചര്യം കുറെക്കൂടി തീക്ഷ്ണം. അധിനിവേശവും പുറംശക്തികളുടെ ഇടപെടലുകളും ആഭ്യന്ത ര സമസ്യകളും വിഭവങ്ങൾ കൈയടക്കാനുള്ള ത്വരയും സംഘർഷം കൊതിക്കുന് ന ആയുധ കമ്പനികളുടെ താൽപര്യങ്ങളും സ്വയം പ്രഖ്യാപിത മിലീഷ്യകളുടെ അ രങ്ങേറ്റവും ചേർന്ന് പശ്ചിമേഷ്യൻ ജീവിതം നരകതുല്യമാക്കുകയാണ്. സിറിയ, യമൻ, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ മാത്രം പരിമിതമല്ല സംഘ ർഷം. അതിനപ്പുറം ഗൾഫിെൻറ സുരക്ഷിത സ്വർഗത്തിൽ പോലും കരിനിഴൽ വീ ഴ്ത്താൻ അതിനു കഴിയുന്നു. യമൻ യുദ്ധത്തെ തുടർന്ന് അതിർത്തിക്കപ്പു റത്ത് ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ സൗദി സുരക്ഷക്ക് വലിയ ഭീഷണി സൃഷ്ടിച്ചു, 2018ലും.
എന്നാൽ, ആണ്ടറുതി പ്രതീക്ഷയുടേതാണ്. അഞ്ചു വർഷത ്തോളമായി തുടരുന്ന യമൻ യുദ്ധം അവസാനിക്കാൻ വഴിതുറന്നിരിക്കുന്ന ു. ആണ്ടറുതിയിൽ ഗൾഫ് മേഖലയിൽനിന്നുള്ള ആഹ്ലാദകരമായ വാർത്തയും അതാണ്. സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ പ്രത്യക്ഷമായി പെങ്കടുത്ത യു ദ്ധം. സാമ്പത്തിക ചെലവുകൾ തൊഴിൽ മേഖലയെ പോലും ബാധിച്ചു. യു.എൻ മധ്യസ് ഥതയിൽ രൂപപ്പെട്ട വെടിനിർത്തൽ തുടരാൻ കഴിഞ്ഞാൽ, 2019ൽ അത്ര വലിയ സു രക്ഷാ ഭീഷണി കൂടാതെ ജനങ്ങളുടെ ജീവൽ പ്രശ്ന പരിഹാരങ്ങളിലേക്ക് ക ൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൗദിക്കും മറ്റും കഴിയും. എങ്കിലും, പശ്ചിമേ ഷ്യൻ രാഷ്ട്രീയ, സാമ്പത്തിക തിരിച്ചടികളുടെ ആഘാതം മാറ്റമില്ലാതെ തു ടരുകയാണ്. മറ്റു പരദേശികൾക്കൊപ്പം അതിെൻറ നേർക്കുനേർ ഇരകളായ ി മാറുകയാണ് മലയാളി സമൂഹവും. മേഖലയിലെ രാഷ്ട്രങ്ങൾക്കിടയിൽ ര ൂപപ്പെട്ട അകൽച്ചക്ക് മഞ്ഞുരുക്കം ഉണ്ടാവാതെ 2018 വിടപറയുന്നു എന്ന തും സങ്കടകരം.

എണ്ണവിപണിയുംരാഷ്ട്രീയവും
എണ്ണവിലയുടെ കയറ്റിറക്കം പ ശ്ചിമേഷ്യയുടെ ഉറക്കം കെടുത്തി. പതിനഞ്ചംഗ ഒപെക് കൂട്ടായ്മയുടെ വാ ർഷിക സമ്മേളനം വിയനയിൽ ചേർന്ന് ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള പക്വനിലപാട് സ്വീകരിച്ചെങ്കിലും പ്രതിസന്ധി അവസാനിക്കുന്നില്ല. 2018 അവസാനം വരെ ഉൽപാദന നിയന്ത്രണം തുടരാനായിരുന്നു 2017 ജനുവരിയിൽ ഒപെക് കൈക്കൊണ്ട തീരുമാനം. കുറച്ചു കാലം കൂടി അതു തുടരും. അതുകൊണ്ടു മാത്രമായില്ല, വിപണിയുടെ ആവശ്യകതയും ലഭ്യതയും ഉരുക്കഴിച്ച് യാഥാർഥ്യേബാധം കലർന്ന ഒരു തീർപ്പിലെത്തുകയാണ് പ്രധാനം. എങ്കിൽ ഗൾഫിന് ഭാവിയുണ്ട്; മലയാളികൾ ഉൾപ്പെടെ പരദേശികൾക്കും. ബാഹ്യ സമ്മർദങ്ങളും ബദൽ ഇന്ധനവഴികളും രാഷ്ട്രീയ കാലുഷ്യവും ഗൾഫ് സമ്പദ് ഘടനയുടെ അടിസ്ഥാനമായ എണ്ണവിപണിക്ക് തുരങ്കം വെക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. എല്‍എന്‍ജി ഉല്പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍നിന്ന് 11 കോടി ടണ്ണാക്കി ഉയർത്തുന്നതിെൻറ ഭാഗമാണ് തീരുമാനമെന്ന് ഖത്തർ പറയുന്നുണ്ടെങ്കിലും പതിറ്റാണ്ടുകൾ എണ്ണ കൂട്ടായ്മയുടെ ഭാഗമായിനിന്ന ഒരു ഗൾഫ് രാജ്യം വിട്ടുനിൽക്കുേമ്പാൾ അതിെൻറ അനാരോഗ്യകരമായ രാഷ്ട്രീയ സന്ദേശം തിരിച്ചറിയണം.

ഗൾഫ് ഇന്ത്യയെ തുണക്കുേമ്പാൾ
എണ്ണവിപണിയുടെ സമ്മർദം തിരിച്ചറിഞ്ഞ് ചില നല്ല നടപടികൾ സ്വീകരിക്കാൻ ഇന്ത്യക്കും സാധിച്ചു. ഗൾഫുമായി രൂപപ്പെടുത്തിയ നല്ല ബന്ധത്തിെൻറ ഉപോൽപന്നം കൂടിയായിരുന്നു അത്. ഗൾഫിെൻറ രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം സൗത്ത് േബ്ലാക് തിരിച്ചറിഞ്ഞതിെൻറ മികച്ച നേട്ടം. പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളായ ഗൾഫുമായി ഇന്ത്യ രൂപപ്പെടുത്തിയ പുതിയ കരാറുകൾ ഭാവിയിൽ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യക്ക് ഏറെ ഗുണം ചെയ്േതക്കും. കർണാടകയിൽ അബൂദബി നാഷനൽ ഒായിൽ കമ്പനിക്ക് ക്രൂഡോയിൽ സംഭരിക്കാൻ പുതിയ കരാർ രൂപപ്പെട്ടു. മംഗളൂരുവിൽ അഡ്നോക് ക്രൂഡോയിൽ സംഭരണം നേരത്തേ ആരംഭിച്ചു. 58.6 ലക്ഷം ബാരലുകളാണ് ഇവിടെ സംഭരിക്കുക. പുതിയ കരാറോടെ 1.436 കോടി ബാരലായി ഉയരും ഇന്ത്യയിൽ യു.എ.ഇയുടെ എണ്ണ സംഭരണം. ഇന്ത്യ, ഗൾഫ് ബന്ധം എല്ലാ തുറകളിലേക്കും വ്യാപരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ, ഒമാൻ സന്ദർശന വേളയിലും എണ്ണ പങ്കാളിത്ത കരാറുകൾക്ക് മുന്തിയ പരിഗണന ലഭിച്ചു. മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും 14 കരാറുകളിലായിരുന്നു ധാരണയിലെത്തിയത്. നിക്ഷേപ രാജ്യമെന്നതിൽനിന്ന് വിദേശ പദ്ധതികളില്‍ പങ്കാളിത്തമുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യക്കുയരാന് സാധിക്കുന്നു എന്നതാണ് എണ്ണ കരാറുകളുടെ മികവ്.
യു.എ.ഇക്കൊപ്പം ഒമാനിലും എണ്ണ പങ്കാളിത്ത കരാർ രൂപപ്പെട്ടു. മുഖൈസിന എണ്ണപ്പാടത്തിൽ 17 ശതമാനം ഒാഹരിയാണ് ഇന്ത്യൻ ഒായിൽ കോർപറേഷൻ സ്വന്തമാക്കിയത്. പ്രതിദിനം 1.20 ലക്ഷം ബാരൽ ക്രൂഡോയിലാണ് മുഖൈസിനയിൽ ഉൽപാദിപ്പിക്കുക. മൊത്തം ഒമാനി ക്രൂഡോയിൽ ഉൽപാദനത്തിെൻറ 13 ശതമാനം വരുമിത്. സൗദിയിലെ അരാംകോയുമായും അടുത്ത ബന്ധം രൂപപ്പെടുത്തുകയാണിപ്പോൾ ഇന്ത്യ. മിനിമം വേതനം എന്ന ആശയം മുന്നോട്ടുവെക്കാൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. ഖത്തറും കുവൈത്തും ഇടക്കാലത്ത് ചില ചുവടുവെപ്പുകൾ നടത്തിയിരുന്നു. സാമ്പത്തിക, നിക്ഷേപ മേഖലക്കപ്പുറം തന്ത്രപ്രധാന പങ്കാളിത്ത തുറകളിലേക്കുകൂടി ഇന്ത്യ, ഗൾഫ് ബന്ധം വളരുകയാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമൂഹത്തിനും അതിെൻറ പരോക്ഷ മെച്ചം ഉറപ്പാണ്. പ്രധാനമന്ത്രി മോദിയുടെ രണ്ടാം യു.എ.ഇ സന്ദർശനവേളയിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ അഞ്ചു കരാറുകളിലാണ് ഒപ്പുവെച്ചത്. ഇന്ത്യൻ തൊഴിലാളികളെ ചൂഷണങ്ങളിൽനിന്നും തൊഴിൽതട്ടിപ്പുകളിൽനിന്നും രക്ഷിക്കാൻ ഉതകുന്നതാണ് മാനവവിഭവശേഷി മേഖലയിലെ കരാർ. ഇന്ത്യ, ഗൾഫ് ബന്ധം കൂടുതൽ ശക്തമായി ഇനിയും മുന്നോട്ടുപോകും. പരസ്പര സന്ദർശനങ്ങളും കരാറുകളും മാത്രമല്ല, സൗഹൃദത്തിെൻറ പുതിയ പ്രതീക്ഷകളും ഇരുകൂട്ടർക്കും തുണയാകും. പരദേശികളായ മനുഷ്യർ ആഗ്രഹിക്കുന്നതും അതുതന്നെ.

ഇന്ത്യ പരദേശികളോട് ചെയ്യുന്നത്
ഗൾഫിെൻറ പ്രതികൂലതയിൽ പരദേശികൾക്ക് തുണയാകേണ്ട ബാധ്യതയുണ്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്. എന്നാൽ, പലപ്പോഴും വിപരീതദിശയിൽതന്നെയാണ് അതിെൻറ നിൽപ്പും നീക്കവും. സ്വന്തം രാജ്യത്തോട് വൈകാരികമായി ചേർന്നുനിൽക്കാനുള്ള തിടുക്കത്തിലും പ്രവാസിക്ക് തിരിച്ചുകിട്ടുന്നത് എന്താണ്? പ്രായോഗികതയും ഒൗചിത്യബോധവും തൊട്ടുതീണ്ടാത്ത തീരുമാനങ്ങളും നടപടികളുമാണ് സർക്കാർ തുടരുന്നത്. പരദേശികളിലെ ദുർബല വിഭാഗത്തിന് ചാപ്പ കുത്താൻ ഒാറഞ്ച് പാസ്പോർട്ട് നടപ്പാക്കണം എന്നു തീരുമാനിക്കുകയായിരുന്നു നമ്മുടെ ഉദ്യോഗസ്ഥവൃന്ദം. ഗൾഫ് ഉൾെപ്പടെ 18 ഇ.സി.ആർ രാജ്യങ്ങളിലേക്കു തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന മറ്റൊരു ഉത്തരവും കൊണ്ടുവന്നു. ഇങ്ങനെ രജിസ്റ്റർ ചെയ്യാത്തവരെ എയർപോർട്ടിൽനിന്ന് തിരിച്ചയക്കും എന്നായിരുന്നു മുന്നറിയിപ്പ്. സ്വന്തം പൗരന്മാരോട് ക്രിമിനലുകളോടെന്നവണ്ണം പെരുമാറാനുള്ള ഭരിക്കുന്നവരുടെ ധാർഷ്ട്യമായിരുന്നു അതിൽ കണ്ടത്. എന്നാൽ, ആ ഉത്തരവുകളെ ചെറുത്തുതോൽപിക്കാൻ കഴിഞ്ഞു എന്നതാണ് 2018ൽ പ്രവാസികൾ നേടിയ രാഷ്ട്രീയ വിജയം.
കേന്ദ്രഭരണകൂടം മാത്രമല്ല, സ്വന്തം വിമാന കമ്പനികളും അങ്ങനെയാണ്. പരദേശികളായ മനുഷ്യരോടുള്ള ഇൗർഷ്യ നിറഞ്ഞ സമീപനങ്ങൾ. സീസൺ യാത്രാനിരക്കു കൊള്ള അഭംഗുരം തുടരുന്നു. ആവശ്യകതയാണ് നിരക്കുവർധനക്ക് ന്യായം എന്നാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്ന വാദം. മൃതദേഹം കൊണ്ടുപോകാനുള്ള ചാർജ് ഇരട്ടിയാക്കിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് നടപടി പ്രതിഷേധത്തിലൂടെ തിരുത്തപ്പെടുകയായിരുന്നു. പാകിസ്താൻ ഉൾപ്പെടെ പല രാജ്യങ്ങളുടെയും സർക്കാർ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനികൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ടുപോകുേമ്പാൾ എങ്ങനെ ചൂഷണം ചെയ്യാം എന്നാണ് നമ്മുടെ ആലോചന. രാജ്യത്തിെൻറ പ്രൗഢിക്ക് കോട്ടംവരും എന്നു പറഞ്ഞാണ് യു.എ.ഇ കേരളത്തിന് വെച്ചുനീട്ടിയ ഉദാരത പോലും കേന്ദ്രം തട്ടിമാറ്റിയത്. അതേ സർക്കാറും അതിെൻറ ഭാഗമായ വിമാന കമ്പനിയുമാണ് മൃതദേഹത്തിന് കൂടിയ വിലയിട്ട് ഒരു ജനതയെ അവഹേളിച്ചു കൊണ്ടിരിക്കുന്നതും.
രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. മൂന്നിരട്ടിയോളമായിരുന്നു വർധന. ശക്തമായ പ്രതിഷേധം അവിടെയും രക്ഷക്കെത്തി. പോയ വർഷവും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര ബജറ്റ് മൗനം പാലിച്ചു. കേരള ബജറ്റിൽ 80 കോടി പ്രവാസി ക്ഷേമത്തിനായി മാറ്റിവെച്ചു. ലോക മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭക്ക് 19 കോടി അനുവദിച്ചിട്ടുണ്ട്, ബജറ്റിൽ. സഭയുടെ ഭാവി പ്രവർത്തനങ്ങൾ സാധാരണ പ്രവാസികൾക്ക് ഭാവിയിൽ ഉപകരിക്കുമെങ്കിൽ നല്ലത്.
ഇടപെടലുകളുടെ കാരുണ്യ രാഷ്ട്രീയം
ഭരണകൂടം എതിർ നടപടികളിലൂടെ പരദേശികളോട് അനീതി ചെയ്തുവെങ്കിലും വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമ സ്വരാജ് നടത്തിയ ഇടപെടലുകൾ നിരവധി പേർക്ക് തുണയായി. സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കപ്പെട്ട പരദേശികളുടെ നിരവധി പ്രശ്നങ്ങളിൽ അവർ തുണക്കെത്തി. ഖത്തർ, കുവൈത്ത്, ബഹ്ൈറൻ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സുഷമ സ്വരാജ് പ്രവാസി പ്രശ്നങ്ങൾ അധികൃതർക്കു മുമ്പാകെ അവതരിപ്പിക്കാനും താൽപര്യമെടുത്തു. സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത കോഴ്സുകൾ റെഗുലറായി പഠിച്ചശേഷം ബിരുദം നേടിയവർ ജോലിക്കായി ശ്രമിക്കുേമ്പാൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നേരിടുന്ന പ്രയാസം സംബന്ധിച്ച വിഷയം ഖത്തറിൽ ഉന്നയിച്ചു. തുല്യത സർട്ടിഫിക്കറ്റ് പ്രശ്നം മൂലം വഴിയാധാരമായ നൂറുകണക്കിന് അധ്യാപകരുടെ സങ്കടപർവം യു.എ.ഇ അധികൃതർക്കു മുമ്പാകെയും വെച്ചു. കുവൈത്തിൽ എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ വിസ പുതുക്കാൻ സാധിക്കാത്ത ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നത്തിലും അവർ ഇടപെട്ടു. കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട ധാരണപ്പത്രത്തിൽ ഒപ്പുവെക്കാൻ കഴിഞ്ഞതും നേട്ടം. പൂർണ പരിഹാരം ഉണ്ടായിട്ടില്ല. എങ്കിലും, വിഷയം ഏെറ്റടുക്കാൻ പുലർത്തിയ താൽപര്യം കാണാതെപോകരുത്.
പ്രളയകാലത്തെ പരദേശി മാതൃക
കുടുംബവും കുടുംബാംഗങ്ങളും മാത്രമല്ല, നാടും നാട്ടുകാരും മലയാളി പരദേശികളുടെ ദൗർബല്യം തന്നെയാണ്. അവിടെ വിഭാഗീയതകളില്ല. ഉപാധികളില്ല. എന്തും ചെയ്യാൻ എപ്പോഴും ഒരുക്കം. പ്രളയകാലത്തു മാത്രമല്ല, പ്രളയാനന്തരവും പ്രവാസലോകം നൽകിയത് ആ ദീപ്തചിത്രമാണ്. ടൺകണക്കിന് ഉൽപന്നങ്ങൾ നാട്ടിലെത്തിച്ചുകൊണ്ടായിരുന്നു പരദേശി പിന്തുണയുടെ ആദ്യഘട്ടം. പ്രവാസി കൂട്ടായ്മകൾ ഒരേ മനസ്സോടെ അതിൽ പങ്കുചേർന്നു. ആ മുന്നേറ്റം കണ്ട് ഗൾഫ് ഭരണകൂടങ്ങൾ മാത്രമല്ല, മറ്റു പരദേശി സമൂഹങ്ങളും വിസ്മയം കൊണ്ടു.
കേരളത്തിെൻറ നോവുകൾ പങ്കുവെച്ച ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും വിപുലമായ ഫണ്ട് സമാഹരണത്തിനും ആഹ്വാനം നൽകി. വെറുതെയല്ല യു.എ.ഇ കെട്ടിപ്പടുക്കുന്നതിൽ നർണായക പങ്കുവഹിച്ച മലയാളികളെ ദുരിതഘട്ടത്തിൽ സഹായിേക്കണ്ടത് നമ്മുടെ ബാധ്യതയാണെന്ന് ശൈഖ്മുഹമ്മദ് ട്വിറ്ററിൽ കുറിച്ചതും. ഇതാദ്യമായി മലയാളത്തിലും ആ ട്വിറ്റർ സന്ദേശം പടർന്നു. മുഴുവൻ മലയാളി പരദേശികൾക്കും ലഭിച്ച ഏറ്റവും മികച്ച അംഗീകാരം ആയിരുന്നു അത്. തുടക്കത്തിൽ സഹായപ്രഖ്യാപനത്തെ പിന്തുണച്ച പ്രധാനമന്ത്രിയും കേന്ദ്രവും നിലപാട് മാറ്റിയത് തിരിച്ചടിയായി. യു.എ.ഇ സമാഹരിച്ച പണം സാേങ്കതികതയിൽ തട്ടി നിൽക്കുകയാണ്. അതു മറികടന്ന് വിവിധ സംരംഭങ്ങൾക്കായി തുക കേരളത്തിന് ഉറപ്പാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. മന്ത്രിമാരുടെ ഗൾഫ് സന്ദർശനത്തിന് കേന്ദ്രം ഉടക്കുവെച്ചതും വിഭവസമാഹരണ യത്നത്തിന് വിഘാതമായി.
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോഴും അവർ നിരാശപ്പെടുത്തിയില്ല. എല്ലാം മറന്ന് കൂടെനിന്നു. അബൂദബിയിലും ദുബൈയിലും ഷാർജയിലും തടിച്ചു കൂടിയ സാധാരണക്കാർ ഉൾപ്പെട്ട പരദേശി സമൂഹം കേരളത്തിന് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. യു.എ.ഇയും പരദേശികളും കേരളത്തെ അത്രമേൽ നെഞ്ചേറ്റുന്നു എന്ന ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.

പകരക്കാരനായി ഇനി ബൂത്തിലേക്ക്
ഏറെക്കാലത്തിനുശേഷം രാജ്യത്തെ നിയമനിർമാണസഭയിൽ പ്രവാസികളുമായി ബന്ധപ്പെട്ട ഒരുവിഷയം ചർച്ച ചെയ്യുന്നതും 2018ൽ. പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. പ്രവാസി വോട്ട് പ്രക്രിയയിലെ വലിയൊരു ചുവടുവെപ്പായിരുന്നു അത്. ഇ -വോട്ടിങ് ആയിരുന്നു പ്രവാസികളുടെ ആവശ്യം. എന്നാൽ, പ്രോക്സി വോട്ട് മതിയെന്നുറപ്പിച്ചു രാഷ്ട്രീയ കക്ഷികളും സർക്കാറും. നീണ്ടകാല നിയമപോരാട്ടത്തിെൻറ വിജയം കൂടിയാണിത്. പാർട്ടികളും ഭരണ സംവിധാനങ്ങളും കുറ്റകരമായ മൗനം പാലിച്ചപ്പോൾ സുപ്രീം കോടതിയാണ് പ്രവാസികളുടെ രക്ഷക്കെത്തിയത്. രാജ്യത്തിനു വെളിയിൽ ഉപജീവനം തേടിേപ്പായ മനുഷ്യരും ഇന്ത്യൻ പൗരൻമാർ തന്നെയാണെന്നും അവർക്ക് വോട്ടവകാശത്തിന് അർഹതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞപ്പോൾ ഭരണസംവിധാനത്തിനു മറുത്തുപറയാൻ കഴിഞ്ഞില്ല. പ്രോക്സി വോട്ട് പ്രവാസി പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല. പക്ഷേ, നല്ലൊരു വഴിമാറ്റം തന്നെയാണ്.

സൗദി പ്രവാസത്തിെൻറ സങ്കടവർഷം
സൗദി പ്രവാസം കടുത്ത പരീക്ഷണഘട്ടം നേരിട്ട വർഷം. തൊഴിൽനഷ്ടവും തിരിച്ചുപോക്കും തീവ്രം. ജീവിതച്ചെലവുകളിലെ വർധനയും ആശ്രിത ലെവിയും തിരിച്ചടിയായി. കുറഞ്ഞ വരുമാനക്കാരനു പോലും അൽപസ്വൽപം നീക്കിവെപ്പുണ്ടായിരുന്നു എന്നും സൗദിയിൽ. എന്നാൽ, അപ്രതീക്ഷിത സാഹചര്യം താഴേക്കിടയിലും മധ്യവർഗത്തിലും പെട്ടവർക്കു അപ്രതീക്ഷിത തിരിച്ചടിയായി. സ്വദേശിവത്കരണ നടപടികൾ ശക്തമായി തുടരാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ വിലയൊടുക്കേണ്ടിവന്നതും മലയാളികൾക്ക്. 12 മേഖലയില്‍ ഒന്നിച്ച് സൗദിവത്കരണം എത്തുകയാണ്. അതിെൻറ വിവിധ ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പദ്ധതിയും പ്രാബല്യത്തിൽ. ആദ്യഘട്ടം സെപ്റ്റംബര്‍ 11ന് യാഥാർഥ്യമായി. വാഹന വില്പന കേന്ദ്രങ്ങള്‍, വസ്ത്രക്കടകള്‍, വീട്ടുപകരണ, പാത്രക്കടകൾ എന്നിവിടങ്ങളിൽ.
10 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഏഴു സ്വദേശികളെ വെക്കണം. അതായത്, 70 ശതമാനം സൗദിവത്കരണം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് കടകള്‍, വാച്ച്, കണ്ണട കടകള്‍ എന്നിവയിൽ രണ്ടാം ഘട്ടം. ഇതും നടപ്പായി. ബേക്കറി, സ്പെയര്‍പാട്സ്, കാര്‍പറ്റ്, മെഡിക്കല്‍ ഉപകരണ, കെട്ടിട നിര്‍മാണവസ്തു കടകള്‍ എന്നിവയിലെ സ്വദേശിവത്കരണം ജനുവരിയിൽ. മലയാളികൾ ഏറെ ജോലി ചെയ്യുന്ന മേഖലകളിലേക്കാണ് സ്വദേശിവത്കരണത്തിെൻറ വ്യാപ്തി നീളുന്നത്. സൗദികൾക്ക് ഉയർന്ന വേതനം നൽകി സ്ഥാപനം നല്ല രീതിയിൽ കൊണ്ടുപോവുക ദുഷ്കരം. അതേ സമയം, 12 ശതമാനം വരുന്ന രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരം ഉറപ്പാക്കാൻ സൗദി നിർബന്ധിതമാണ്. ഇൗ യാഥാർഥ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് സൗദി പ്രവാസം. 2017ൽ ആണ് സൗദിയിലും യു.എ.ഇയിലും സേവനങ്ങള്‍ക്കും ഉൽപന്നങ്ങള്ക്കും വാറ്റ് പ്രാബല്യത്തിൽ വന്നത്. പെട്രോളിനും വൈദ്യുതിക്കും ഉണ്ടായിരുന്ന സബ്സിഡി നീക്കുകയും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നടപ്പാക്കുകയും ചെയ്തു. എന്നാൽ, ചില ഇളവുകൾ ലെവിയുടെ കാര്യത്തിൽ പ്രഖ്യാപിച്ചുകൊണ്ടാണ് സൗദി പുതുവർഷത്തെ വരവേൽക്കുന്നത്.
സൗദി മാറ്റങ്ങളും തൊഴിൽ മേഖലയുടെ ഭാവിയും
സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ച വിപ്ലവകരമായ വഴിമാറ്റത്തിലാണ് സൗദി. അതേസമയം, സൗദിയിലെ ഹൗസ് ഡ്രൈവര്‍മാരുടെ ഭാവിയെ കുറിച്ച ആശങ്കകളും ശക്തം. പത്തു ലക്ഷത്തിലേറെ വരും സൗദിയിലെ പ്രവാസി ഡ്രൈവർമാർ. സ്വദേശി കുടുംബങ്ങളുടെ ബജറ്റില്‍ നല്ലൊരു തുക നീക്കിവെക്കുന്നുണ്ട് ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും. ഹൗസ് ഡ്രൈവര്‍മാരിൽ ഭാഗികമായെങ്കിലും ഘട്ടംഘട്ടമായി പിന്മാറേണ്ടിവരും എന്നാണ് നിഗമനം.
എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ‘വിഷൻ 2030’ വൻ തൊഴിലവസരങ്ങളാവും സൗദിയിൽ കൊണ്ടുവരുക. വൻകിട പദ്ധതികളാണ് ഇതിെൻറ ഭാഗമായി ഒരുങ്ങുന്നത്. ആധുനികോത്തര നഗരപദ്ധതികളും ഇതിൽ ഉൾപ്പെടും. സാന്പത്തിക പരിഷ്കരണം, തിയറ്ററടക്കം വിനോദ മേഖലകള്‍ തുറന്നിടല്‍, കായിക മേഖലയുടെ വികാസം എന്നിവയൊക്കെ പരദേശികൾക്കും തൊഴിലവസരം ഒരുക്കും. പരമ്പരാഗത തൊഴിൽമേഖലക്കപ്പുറം സാേങ്കതിക മികവിെൻറ പുതിയ തൊഴിൽ സാധ്യതകളിലേക്ക് ്പ്രവാസം പറിച്ചു നടേണ്ട ഘട്ടം കൂടിയാണ് വരാനിരിക്കുന്നത്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇൗ മാറ്റത്തെ ഇനിയും തിരിച്ചറിഞ്ഞ മട്ടില്ല.
വിസ പരിഷ്കരണത്തിെൻറ ഗൾഫ് വഴിമാറ്റം
വിപ്ലവകരമായ വിസ പരിഷ്കരണ നടപടികൾക്കാണ് ഗൾഫ് രാജ്യങ്ങൾ തുടക്കം കുറിച്ചത്. ഖത്തർ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്ക് വരാൻ നടപടി ഉദാരമാക്കി. യു.എ.ഇ നടപടികളും ഉദാരം. ഫ്രീസോണിനു പുറത്തും നൂറു ശതമാനം വിദേശ നിക്ഷേപം. ഒപ്പം, മികച്ച പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും ദീർഘകാല വിസ. തൊഴിൽ ദാതാക്കൾക്കും തൊഴിലന്വേഷകർക്കും ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമായും നാലു തലങ്ങളിൽ ഉൗന്നിയാണ് ഗൾഫ് വിസാ പരിഷ്കരണം.
ഒന്ന്: എണ്ണയിതര സമ്പദ്ഘടനക്ക് ഉൗർജം പകരൽ. രണ്ട്: വിദേശ െതാഴിൽശക്തിക്കും വിദേശ നിേക്ഷപത്തിനും കൂടുതൽ അവസരം ഒരുക്കൽ. മൂന്ന്: രാഷ്ട്രീയ കാലുഷ്യവും ഒറ്റപ്പെടലും മൂലം തളർന്നവർക്ക് കൈത്താങ്ങായി മാറൽ. നാല്: തൊഴിൽ വിപണി ക്രമീകരിച്ച് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കൽ. ഒാരോ തൊഴിലാളിയുടെയും പേരിലെ 3000 ദിർഹം വരുന്ന ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാനുള്ള യു.എ.ഇ തീരുമാനം തൊഴിലുടമകൾക്ക് ആശ്വാസം പകരുക മാത്രമല്ല, ആ തുക വിപണിയിൽ തിരിച്ചെത്തുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക ഉണർവും പ്രധാനമാണ്.
വിസിറ്റിങ് വിസയിൽ നല്ലൊരു ജോലി കെണ്ടത്താനുള്ള സാവകാശം ലക്ഷ്യമിട്ടാണ് ആറുമാസ വിസ ലഭ്യമാക്കൽ. യു.എ.ഇയില്‍ താമസിക്കുന്ന വിധവകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്പോണ്‍സറില്ലാതെ വിസ പുതുക്കിനല്കുന്ന ഉദാര നടപടി മറ്റൊന്ന്. വിധവകൾ മാത്രമല്ല, വിവാഹമോചിതരായ സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും അകപ്പെടുന്ന വലിയ പ്രതിസന്ധിയാണ് ഇതോടെ മറുന്നത്. ഒപ്പം, തൊഴിൽ വിപണി ക്രമീകരണം മുൻനിർത്തിയുള്ള യു.എ.ഇ പൊതുമാപ്പ് നീണ്ടുനിന്നത് അഞ്ചു മാസം. ആയിരങ്ങൾക്ക് താമസം നിയമവിധേയമാക്കാനുള്ള അവസരമായി പൊതുമാപ്പ് മാറി. അനധികൃത കുടിയേറ്റക്കാർക്ക് പിഴയൊടുക്കാതെ നാട്ടിലെത്താനും കഴിഞ്ഞു. കുവൈത്തിലെ പൊതുമാപ്പും ആയിരങ്ങൾക്ക് തുണയായി.
വിദഗ്ധ ഡോക്ടർമാർ, എൻജിനീയർമാർ, കോർപറേറ്റ് നിക്ഷേപകർ, ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികൾ, അവരുടെ കുടുംബം തുടങ്ങിയവർക്ക് പത്തു വർഷത്തെ വിസ അനുവദിക്കാനുള്ള തീരുമാനവും മാറ്റത്തിെൻറ ഭാഗമാണ്. നിക്ഷേപം സുഗമമാക്കാൻ ഇതു തീർച്ചയായും സഹായിക്കും. ഒപ്പം, രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലക്കും അതു ശക്തിപകരും. വിരമിച്ചതിനുശേഷവും യു.എ.ഇയിൽ തന്നെ തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് നടപടി. രാജ്യത്ത് ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാരേറുന്ന സാഹചര്യം കൂടിയാവും അതിലൂടെ രൂപപ്പെടുക. സൗദിയിൽ സന്ദർശകവിസാ നിരക്ക് ആറ് ഇരട്ടിയോളം ഉയർത്തിയ നടപടി പിൻവലിച്ചതും മികച്ച നീക്കം. 2016ൽ സന്ദർശകവിസക്ക് രണ്ടായിരം റിയാൽ ആയി ഉയർത്തിയതാണ് 300 റിയാലിലേക്ക് മാറ്റിയത്. സിംഗിൾ വിസ, മൾട്ടിപ്പിൾ എൻട്രി വിസ എന്നിവക്കും നിരക്ക് പഴയപടി തന്നെയാക്കി. വിനോദസഞ്ചാരം ഉൾപ്പെടെ എല്ലാ മേഖലകൾക്കും ഇത് പുതുജീവൻ പകരും.

താഴേക്കിട ജീവിതങ്ങളുടെ പങ്കപ്പാടുകൾ
ഗാർഹിക മേഖലയിൽ എത്തുന്ന തൊഴിലാളികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷതന്നെയാണ് പ്രധാനം. സന്ദർശക വിസയിൽ സ്ത്രീകളെ കൊണ്ടുവന്ന് പീഡിപ്പിക്കുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസികൾ മുന്നറിയിപ്പ് നൽകുന്നു. അമിത ജോലിഭാരവും അവധി നൽകാതിരിക്കലും, പാസ്പോർട്ട് പിടിച്ചുവെക്കലും ഉൾപ്പെടെ ഇൗ വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ നിരവധി. കുവൈത്തിൽ ഗാർഹിക ജോലിക്കാർ നേരിടുന്ന പ്രയാസങ്ങൾ ഏറെയാണെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിെൻറ വാർഷിക അവലോകന റിപ്പോർട്ട് പറയുന്നു.
തൊഴിലാളികളുടെ ഒളിച്ചോട്ട പ്രവണതയും ആത്മഹത്യയും പെരുകുന്നതിെൻറ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹാരം ഉറപ്പാക്കാൻ ഉഭയകക്ഷി കരാറുകൾ തുണയാകുന്നു. ബഹ്റൈനിൽ ആത്മഹത്യാ പ്രവണത ഏറുകയാണ്. കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്ന സംഘങ്ങളുടെ നീരാളിപ്പിടിത്തം സാധാരണ തൊഴിലാളികളുടെ ജീവിതം സംഘർഷമുള്ളതാക്കി മാറ്റുന്നു. ഇതിനെതിരായ ബോധവത്കരണ നടപടികളും പ്രവാസി കൂട്ടായ്മകൾ ഏറ്റെടുത്തിരിക്കുന്നു.
കുവൈത്തും സമ്പൂർണ സ്വദേശിവത്കരണ പാതയിലാണ്. 2028 ഒാടെ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികളെയും ഒഴിവാക്കണം എന്നാണ് സിവിൽ സർവിസ് കമീഷെൻറ നിർദേശം. ഒഴിവുള്ള തസ്തികകളിൽ സ്വദേശി ഉദ്യോഗാർഥികളെ ലഭ്യമല്ലെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കൂ. സ്വദേശി തൊഴിൽരഹിതരുടെ ആധിക്യം തന്നെയാണ് പ്രശ്നം. സർക്കാർ ജോലിയോടാണ് ഭൂരിഭാഗം യുവാക്കൾക്കും താൽപര്യം. എന്നാൽ, അത്രമാത്രം ഒഴിവുകൾ ഇല്ലതാനും. അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കുക എന്നതാണ് അധികൃതർ കണ്ട പരിഹാരം.

സഭാപ്രവേശനവും പ്രതീക്ഷകളും
ലോക കേരള സഭ-സംസ്ഥാന സർക്കാർ കൊണ്ടുവന്ന മികച്ച ആശയം. ലക്ഷ്യങ്ങൾ മികച്ചതാണ്, ലോക മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സമ്പദ്ഘടനയുടെയും സംസ്കാരത്തിെൻറയും വികസനം ഉറപ്പാക്കലും. ജനുവരി 12,13 തീയതികളിൽ ആദ്യ സമ്മേളനം തിരുവനന്തപുരത്തു നടന്നു. നിയമസഭ സമ്മേളനം വേദിയാവുകയും മുഴുവൻ ജനപ്രതിനിധികളും ഒത്തുചേരുകയും എല്ലാ എം.എൽ.എമാരും എം.പിമാരും സംബന്ധിക്കുകയും ചെയ്തു. അവർക്കൊപ്പം 178 പ്രവാസി പ്രതിനിധികളും. പ്രശ്നങ്ങൾ ഉൾക്കൊണ്ട് പ്രവാസി ക്ഷേമത്തിനും കേരളത്തിെൻറ മുന്നേറ്റത്തിനും ആരോഗ്യകരമായ ചാലുകീറാൻ എത്രകണ്ട് ലോക കേരള സഭക്ക് സാധിക്കും എന്ന ചോദ്യം ഇേപ്പാഴും ബാക്കി. അടുത്ത സമ്മേളനത്തിന് ഫെബ്രുവരി മധ്യത്തോടെ ദുബൈ വേദിയാകും.

പുതുവർഷം കനിയുമോ?
2020െൻറ വേൾഡ് എക്സ്പോക്ക് വേദിയൊരുക്കാനുള്ള തിടുക്കത്തിലാണ് ദുബൈ. 2022ലെ ഫുട്ബാൾ ലോകകപ്പിനായുള്ള തിരക്കിട്ട നടപടികളുമായി ഖത്തറും. സൗദിയും ബഹ്റൈനും കുവൈത്തും ഒമാനും എണ്ണമറ്റ പദ്ധതികളും പരിപാടികളുമാണ് ആവിഷ്കരിച്ചുവരുന്നത്. എല്ലാം കൊണ്ടും മികച്ച സഹകരണം ആവശ്യമായ ഘട്ടം. പുതിയ കാലം, മാറുന്ന ലോകം, ഒപ്പം പ്രതിസന്ധികളും... ഇതിനിടയിലും പെരുകുന്ന എമ്പാടും സാധ്യതകൾ... ആണ്ടുകളുടെ പോക്കുവരവല്ല പ്രധാനം. മാറുന്ന കാലത്തിെൻറ തിരിച്ചറിവാണ്. വ്യക്തിക്കു മാത്രമല്ല, സമൂഹത്തിനും അതുണ്ടായേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
