20 പുത്തൻ റൈഡുകളുമായി യാസ് വാട്ടര്‍ വേള്‍ഡ്
text_fieldsഅബൂദബി: സന്ദര്‍ശകര്‍ക്കായി 20 പുതിയ റൈഡുകള്‍ കൂടി ഒരുക്കി യാസ് വാട്ടര്‍ വേള്‍ഡ്. ‘ലോസ്റ്റ് സിറ്റി’ എന്ന ആശയത്തിലാണ് യാസ് വാട്ടര്‍ വേള്‍ഡ് പുതിയ റൈഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ഈ സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. 13,445 ചതുരശ്ര മീറ്ററിലാണ് യാസ് വാട്ടര്‍ വേള്‍ഡ് പുതിയ റൈഡുകളും സ്ലൈഡുകളും ക്രമീകരിച്ചിരിക്കുന്നത്.
ഫെരാരി വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് തുടങ്ങിയവക്കൊപ്പം യാസ് ഐലന്‍ഡിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ അബൂദബിയുടെ ടൂറിസം രംഗത്തിന് വലിയ വളര്‍ച്ചയുണ്ടാക്കുമെന്ന് നടത്തിപ്പുകാരായ മിറാല്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ക്കായി മാത്രം ദവ്വാമ ജൂനിയര്‍ എന്ന പേരില്‍ വാട്ടര്വേള്ഡിലെ നിലവിലെ ദവ്വാമ റൈഡിന്റെ ചെറുപതിപ്പും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ അല്‍ സാഹില്‍ ജൂനിയര്‍, റിമാല്‍ റേസര്‍ തുടങ്ങിയവയും ആകര്‍ഷണങ്ങളാണ്. യാസ് ഐലന്‍ഡിനെ ലോകത്തിലെ മികച്ച വിനോദ കേന്ദ്രമായി മാറ്റാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ വിപുലീകരണം അടിവരയിടുന്നതെന്ന് മിറാല്‍ ഗ്രൂപ് സി.ഇ.ഒ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

