Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയക്കുൽത്ത്​ ​ഗോൾഡ്​...

യക്കുൽത്ത്​ ​ഗോൾഡ്​ ഇനി മിഡിൽ ഇൗസ്​റ്റ്​ വിപണിയിലും

text_fields
bookmark_border
യക്കുൽത്ത്​ ​ഗോൾഡ്​ ഇനി മിഡിൽ ഇൗസ്​റ്റ്​ വിപണിയിലും
cancel
camera_alt??????????? ? ??????? ????? ?????????? ????? ????????? ??????? ???????????

ദുബൈ: ജപ്പാനിൽ നിന്നുള്ള പ്രമുഖ പ്രോ ബയോട്ടിക്​ പാനീയമായ യകുൽത്തി​​െൻറ പ്രീമിയം ഉൽപന്നമായ യക്കുൽത്ത്​ ​ ഗ ോൾഡ്​ മിഡിൽ ഇൗസ്​റ്റ്​ വിപണിയിലും അവതിരപ്പിച്ചു. ദ 30 ബില്യൻ ഗുണകരമായ ബാക്​ടീരിയയും വിറ്റാമിൻ ഡി, ബി 6, ബി 12, നിയാ സിൻ, കാൽസ്യം എന്നിവയും ഉൾക്കൊള്ളുന്നതാണ്​ യക്കുൽത്ത്​ ഗോൾഡി​​െൻറ ഒാരോ ചെറ​ുകുപ്പികളും.

നിലവിൽ വിപണിയിലുള്ള യക്കുൽത്ത്​ ​ ഒറിജിനൽ, ലൈറ്റ്​ ശ്രേണിയിലെ പാനീയങ്ങളിൽ ഉള്ളതിന്​ നാലു മടങ്ങ്​ അധികമാണ്​ പുതിയ ഉൽപന്നത്തിലെ നല്ല ബാക്​ടീരിയയുടെ അളവ്​. അഞ്ച്​ ബോട്ടിലുകൾ ഉൾക്കൊള്ളുന്ന പാക്കറ്റിന്​ 20 ദിർഹമാണ്​ വില. യു.എ.ഇയിലെമ്പാടുമുള്ള ഹൈപ്പർമാക്കറ്റുകളിലും പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്​.

കുടലിലെ അപകടകാരികളായ ബാക്​ടീരിയകളെ നിർവീര്യമാക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പ്രോബയോട്ടിക്​സ്​ സഹായകമാണെന്ന്​ യക്കുൽത്ത്​ മിഡിൽ ഇൗസ്​റ്റ്​ മാനേജിങ്​ ഡയറകട്​ർ കോജി തനാക പറഞ്ഞു. ലോകത്തി​​െൻറ പല ഭാഗങ്ങളിലായി 40 രാഷ്​ട്രങ്ങളിൽ ദിനം പ്രതി 40 ദശലക്ഷത്തിലേറെ യക്കുൽത്ത് ബോട്ടിലുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്​. സെയിൽസ്​ ആൻറ്​ മാർക്കറ്റിങ്​ ഡയറക്​ടർ ​െഎജി അമാനോ, ആരോഗ്യ വിദഗ്​ധ ലമ അൽനഇൗലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 1935ൽ ജപ്പാനിലെ ഡോ. മിനോരു ഷിറോറ്റയാണ്​ നല്ല ബാക്​ടീരിയ ഉപയോഗിച്ചുള്ള രോഗ പ്രതിരോധം നൽകുമെന്ന അവകാശത്തോടെ യക്കുൽത്ത്​ ​ പാനീയത്തിന്​ തുടക്കമിട്ടത്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyakult gold
News Summary - yakult gold-uae-gulf news
Next Story