യാക്കോബായ സഭ യു.എ.ഇ മേഖല കുടുംബസംഗമം
text_fieldsഷാർജ: യാക്കോബായ സഭയുടെ യു.എ.ഇ മേഖല കുടുംബസംഗമം ‘ജെൻസോ’ എന്ന പേരിൽ ഡിസംബർ ഒന്നിന് ഷാർജ സെന്റ് മേരീസ് യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ നടത്തും. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കത്തോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ യോഗത്തിൽ അനുസ്മരിക്കും.
രാവിലെ 7.30ന് വി. കുർബ്ബാനയോട് കൂടി ആരംഭിക്കുന്ന കുടുംബസംഗമം യാക്കോബായ സഭയുടെ യു.എ.ഇ മേഖല പാത്രിയാർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രാപൊലീത്തയുമായ കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും. യു.എ.ഇ മേഖലയിലെ എല്ലാ യാക്കോബായ വിശ്വാസികളും കുടുംബസമേതം പങ്കെടുക്കും.
കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സോണൽ വൈസ് പ്രസിഡന്റ് ഫാ.സജി കാരാവള്ളിൽ, സോണൽ സെക്രട്ടറി ഷാജൻ തോമസ്, സോണൽ ട്രസ്റ്റി സന്ദീപ് ജോർജ്, ജനറൽ കൺവീനർ സ്റ്റേസി സാമുവേൽ എന്നിവർ അറിയിച്ചു.

