വൈ ടവർ എലൈറ്റ് ചാമ്പ്യൻസ് ട്രോഫിക്ക് സമാപനം
text_fieldsവൈ ടവർ എലൈറ്റ് ചാമ്പ്യൻസ് ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്
അബൂദബി: ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള 16 ലധികം പ്രഫഷനൽ ബാഡ്മിന്റൺ ടീമുകൾ മത്സരിച്ച വൈ ടവർ എലൈറ്റ് ചാമ്പ്യൻസ് ട്രോഫിക്ക് ആവേശകരമായ സമാപനം. റീം ഐലൻഡിലെ വൈ ടവർ ബാഡ്മിന്റൺ കോർട്ടിൽ ജനുവരി 10,11 തീയതികളിലായി ആയിരുന്നു ചാമ്പ്യൻഷിപ്. അവസാന ലാപ്പ് വരെ ആവേശം നീണ്ടുനിന്ന ടൂർണമെന്റിൽ മുഹമ്മദ് നുറൈദിൽ അദാ ബിൻ അസ്മാൻ, ഹെൽമി സുൽഹൈദി ബിൻ സുൽമാൻ എന്നിവരുടെ മലേഷ്യൻ ടീം ചാമ്പ്യൻമാരായി.
വിജയികൾക്കുള്ള 15,000 ദിർഹമിന്റെ കാഷ് പ്രൈസും ട്രോഫിയും, ഫൈനലിൽ മുഖ്യാതിഥിയായ യു.എ.ഇ ബാഡ്മിന്റൺ ഫെഡറേഷൻ ജനറൽ സെക്രട്ടറി നാസർ ഖാമിസ് അൽ മാരി, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ദുബൈ ബാഡ്മിന്റൺ ഡെവലപ്മെന്റ് മാനേജർ ജാഫർ ഇബ്രാഹിം, ലുലു ഇന്റർനാഷനൽ ഹോൾഡിങ്ങ്സ് പ്രോപ്പർട്ടി ഓപറേഷൻസ് ഡയറക്ടർ ബദറുദ്ദീൻ കെ.സി എന്നിവർ ചേർന്ന് സമ്മാനിച്ചു.
ആൻഡി ഹംസ മർവാൻ, റാഡൻ ബഗാസ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. ഇവർക്കുള്ള 7,000 ദിർഹമിന്റെ കാഷ് പ്രൈസും ട്രോഫിയും, ഇ-ഹബ് ഇവി ചാർജിങ് സ്റ്റേഷൻസ് മാനേജിങ് ഡയറക്ടർ അമീർ ഷാ സമ്മാനിച്ചു. മലയാളികളായ കമൽ കൃഷ്ണൻ ശ്രീകുമാർ, റോബൻസ് വി റോണി എന്നിവരാണ് സെക്കൻഡ് റണ്ണറപ്പുകൾ. ഒപ്പാൽ ഓർബിറ്റ് ജനറൽ കോൺട്രാക്റ്റിങ് ആൻഡ് ഡെക്കോർ എം.ഡി രജീഷ് മുഹമ്മദ്, ലുലു ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽ തയീബ് ഡയറക്ടർ റിയാദ് ജബ്ബാർ, ലുലു പ്രൈവറ്റ് ലേബൽ ഡയറക്ടർ ഷമീം സൈനുലാബ്ദീൻ എന്നിവർ ചേർന്ന് സെക്കൻഡ് റണ്ണറപ്പുകൾക്കുള്ള ട്രോഫിയും 3,000 ദിർഹമിന്റെ കാഷ് പ്രൈസും സമ്മാനിച്ചു.
ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ പ്രേമികൾ ടൂർണമെന്റിൽ ഭാഗമായി. ബാഡ്മിന്റൺ ആരാധകർക്ക് പ്രഫഷനൽ വേദിയാണ് എലൈറ്റ് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചതെന്നും പുതിയ പ്രതിഭകൾക്ക് മികച്ച അവസരമാണ് ലഭിച്ചതെന്നും ലുലു ഇന്റർനാഷനൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ബദറുദ്ധീൻ പറഞ്ഞു. പരിശീലകർ, വളന്റിയർമാർ എന്നിവർക്ക് വൈ ടവർ മാനേജ്മെന്റ് പ്രത്യേകം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

