Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ട്രോ യാ​ത്ര...

മെ​ട്രോ യാ​ത്ര എ​ളു​പ്പ​മാ​ക്കി ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ൽ ‘വൈ’ ​ജ​ങ്​​ഷ​ൻ

text_fields
bookmark_border
മെ​ട്രോ യാ​ത്ര എ​ളു​പ്പ​മാ​ക്കി ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ൽ ‘വൈ’ ​ജ​ങ്​​ഷ​ൻ
cancel

ദു​ബൈ: മെ​ട്രോ റെ​ഡ്​ ലൈ​നി​ൽ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഇ​നി മാ​റി​ക്ക​യ​റേ​ണ്ട​തി​ല്ല. സ്​​റ്റേ​ഷ​ൻ വ​ഴി ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക്​ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും എ​ക്​​സ്​​പോ 2020 ഭാ​ഗ​ത്തേ​ക്കും പോ​കാ​ൻ സാ​ധി​ക്കു​ന്ന​രീ​തി​യി​ൽ ‘വൈ’ ​ജ​ങ്​​ഷ​ൻ രൂ​പ​പ്പെ​ടു​ത്തി​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 15 മു​ത​ൽ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ​വ​രു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

മെ​ട്രോ​യു​ടെ റെ​ഡ്​ പാ​ത​യി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ദു​ബൈ മെ​ട്രോ ഓ​പ​റേ​റ്റ​ർ​മാ​രാ​യ കി​യോ​ലി​സ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ്​ പു​തി​യ രീ​തി ന​ട​പ്പി​ലാ​ക്കു​ക. റെ​ഡ്​ ലൈ​നി​ലൂ​ടെ പോ​കു​ന്ന ട്രെ​യി​നു​ക​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ ഭാ​ഗ​​ത്തേ​ക്കും എ​ക്​​സ്​​പോ 2020 ഭാ​ഗ​ത്തേ​ക്കും സ​ർ​വി​സ്​ ന​ട​ത്തും. അ​തോ​ടൊ​പ്പം യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും എ​ക്​​സ്​​പോ 2020 സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ സെ​ന്‍റ​ർ പോ​യ​ൻ​റ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ സ​ഞ്ച​രി​ക്കും. യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​ക്കു​ന്ന​തി​നൊ​പ്പം ജ​ബ​ൽ അ​ലി സ്​​റ്റേ​ഷ​നി​ലെ ആ​ൾ​തി​ര​ക്ക്​ കു​റ​ക്കാ​നും പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടും.

റെ​ഡ്​ ലൈ​നി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ റെ​യി​ൽ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ ഹ​സ്സ​ൻ അ​ൽ മു​ത​വ്വ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ സ്​​റ്റേ​ഷ​നു​ക​ളി​ലെ പാ​സ​ഞ്ച​ർ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്ക്രീ​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​ത​ത്​ സ​മ​യ​ങ്ങ​ളി​ൽ അ​നൗ​ൺ​സ്​​​മെ​ന്‍റ്​ ചെ​യ്യാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പും ശേ​ഷ​വും സ്​​റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ മാ​റ്റം യാ​ത്ര​ക്കാ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​​ത്യേ​കം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai metro
News Summary - 'Y' junction at Jabal Ali station making metro travel easy
Next Story