ആഘോഷ ലഹരിയുണർത്തി കരോൾ സംഘങ്ങൾ സജീവമായി
text_fieldsഅൽെഎൻ: വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ അൽ െഎനിൽ കരോൾ സംഘങ്ങൾ സജീവമായതോടെ ക്രിസ്മസിനെ വരവേൽക്കാൻ വിശ്വാസികൾ തയാറെടുപ്പ് തുടങ്ങി. മാളുകൾ അടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ദീപാലംകൃതമായിക്കഴിഞ്ഞു. മാർക്കറ്റുകളിൽ ക്രിസ്മസ് ട്രീകളുടെയും നക്ഷത്രങ്ങളുടെയും വിൽപനയും അവസാന ഘട്ടത്തിലാണ്. അൽ െഎൻ െഎ.എസ്.സിയിൽ വ്യാഴാഴ്ച നടന്ന ക്രിസ്മസ് പരിപാടിയിൽ അൽെഎൻ മാർത്തോമ ഇടവകയിലെ കുട്ടികൾ അടങ്ങുന്ന സംഘം കരോൾ പരിപാടികൾ അവതരിപ്പിച്ചു.
വീടുകളിലും ഫ്ലാറ്റുകളിലും മറ്റും എത്തുന്ന കരോൾ സംഘങ്ങളെ അപ്പം, ചമ്മന്തി, കപ്പ തുടങ്ങിയ വിഭവങ്ങൾ തയാറാക്കിയാണ് വിശ്വാസികൾ സ്വീകരിക്കുന്നത്. കരോൾ സംഘങ്ങൾ ക്രിസ്മസ് സന്ദേശവും ചെറിയ സമ്മാനങ്ങളും നൽകിയാണ് മടങ്ങുക. ഞായറാഴ്ച രാത്രി ദേവാലയങ്ങളിൽ സ്നേഹവിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വീടുകളിൽ നിന്ന് തയാറാക്കികൊണ്ടുവരുന്ന വിഭവങ്ങൾ കുർബാനക്ക് ശേഷം ഒരുമിച്ചിരുന്ന് കഴിച്ച് ആശംസകൾ കൈമാറി പിരിയുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
