എക്സ് പ്ലാറ്റ്ഫോം പ്രവർത്തനം അൽപനേരം തടസ്സപ്പെട്ടു
text_fieldsദുബൈ: പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനത്തിൽ തിങ്കളാഴ്ച അൽപ നേരം തടസ്സം നേരിട്ടതായി റിപ്പോർട്ട്. യു.എസ്, യു.കെ രാജ്യങ്ങൾക്ക് പിന്നാലെ യു.എ.ഇയിലെ ഉപയോക്താക്കൾക്കും തടസ്സം അനുഭവപ്പെട്ടു.
യു.എസിൽ 21,000 പേർക്കും യു.കെയിൽ 10,800 പേർക്കും പ്രശ്നം നേരിട്ടതായാണ് റിപ്പോർട്ട്. ഉച്ചക്ക് 1.54 മുതലാണ് യു.എ.ഇയിൽ ചിലർക്ക് എക്സ് അക്കൗണ്ടിൽ പ്രശ്നം അനുഭവപ്പെട്ടതെന്ന് നിവാസികളെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്ലീഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് ആറു മണിയോടെ കാര്യങ്ങൾ കൂടുതൽ മോശമാവുകയും പ്ലാറ്റ്ഫോം നിലക്കുകയുമായിരുന്നു. സംഭവത്തിൽ എക്സ് അധികൃതർ വിശദീകരണം പുറത്തുവിട്ടില്ല.

