Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡബ്ല്യു.ടി.ഒ 13ാമത്​...

ഡബ്ല്യു.ടി.ഒ 13ാമത്​ മന്ത്രിതല സമ്മേത്തിന്​ പരിസമാപ്തി

text_fields
bookmark_border
WTO ministrial conference
cancel
camera_alt

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന(​ഡ​ബ്ല്യു.​ടി.​ഒ)​യു​ടെ 13ാമ​ത് മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ച​ട​ങ്ങ്

അ​ബൂ​ദ​ബി: ലോ​ക വ്യാ​പാ​ര സം​ഘ​ട​ന (ഡ​ബ്ല്യു.​ടി.​ഒ)​യു​ടെ 13ാമ​ത് മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്​ അ​ബൂ​ദ​ബി​യി​ൽ പ​രി​സ​മാ​പ്​​തി. കൂ​ട്ടാ​യ്മ​ക്ക്​ പ​രി​ഷ്ക​ര​ണ അ​ജ​ണ്ട മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​ന്ത്രി​ത​ല പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ ച​ർ​ച്ചാ​വേ​ദി​ക്ക്​ തി​ര​ശ്ശീ​ല വി​ണ​ത്. 2024ഓ​ടെ പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന ത​ർ​ക്ക​പ​രി​ഹാ​ര സം​വി​ധാ​നം, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്കും വ​ള​രെ​കു​റ​ഞ്ഞ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക​മാ​യ രീ​തി സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ന്ത്രി​ത​ല തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കാ​ത്ത എ​ല്ലാ മേ​ഖ​ല​ക​ളി​ലും ച​ർ​ച്ച​ക​ൾ തു​ട​രാ​നും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.175 അം​ഗ​രാ​ജ്യ​ങ്ങ​ൾ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ, എ​ൻ.​ജി.​ഒ​ക​ൾ, സി​വി​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്​.

കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​സ്ഥി​ര​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ വ്യാ​പാ​ര സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​രു​ന്നു ​ സ​മ്മേ​ള​ന ച​ർ​ച്ച​ക​ളി​ലെ ഊ​ന്ന​ൽ. യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി​യും 13ാമ​ത്​ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി സ​മ്മേ​ള​ന​ത്തി​ലെ​ത്തു​ക​യും സ​ജീ​വ​മാ​യി പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്ക്​ സ​മാ​പ​ന​ദി​ന​ത്തി​ൽ ന​ന്ദി​യ​റി​യി​ച്ചു. ഡ​ബ്ല്യു.​ടി.​ഒ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ന്ന വേ​ദി​യാ​ണ് മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ങ്ങ​ൾ. വ്യാ​പാ​ര നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നും ആ​ഗോ​ള വ്യാ​പാ​ര ന​യ​ത്തി​ന്‍റെ അ​ജ​ണ്ട നി​ശ്ച​യി​ക്കാ​നും ചേ​രു​ന്ന അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക ഫോ​റ​മാ​ണി​ത്. 1995ൽ ​സ്ഥാ​പി​ത​മാ​യ ഡ​ബ്ല്യു.​ടി.​ഒ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര നി​യ​മ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ​കൂ​ട്ടാ​യ്മ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WTOministerial conferenceUAE News
News Summary - WTO 13th Ministerial Conference concluded
Next Story