‘എഴുത്തിന്റെ സ്വത്വം ദേശം’ സെമിനാർ സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച
സെമിനാർ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എഴുത്ത് അധാർമികതക്കെതിരിലുള്ള പ്രതിരോധവും അനീതിക്കെതിരെയുള്ള പോരാട്ടവുമാണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സി.വി.എം വാണിമേൽ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച ‘എഴുത്തിന്റെ സ്വത്വം ദേശം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷതവഹിച്ചു.
വായനയുടെ ദേശാന്തര സഞ്ചാരത്തിലൂടെ എഴുത്തിന്റെ കാതൽ കണ്ടെത്താനാകണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. അല്ലാമാ ഇഖ്ബാൽ, വൈക്കം മുഹമ്മദ് ബഷീർ, മുഹമ്മദ് അസദ്, തകഴി, മോയിൻകുട്ടി വൈദ്യർ, ടി. ഉബൈദ് എന്നിവരുടെ കൃതികൾ സെമിനാറിൽ ചർച്ച ചെയ്തു. മാധ്യമപ്രവർത്തകരായ എം.സി.എ നാസർ, എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി, എഴുത്തുകാരൻ ഇ.കെ. ദിനേശൻ, മാപ്പിള സാഹിത്യ ഗവേഷകൻ നസ്റുദ്ദീൻ മണ്ണാർക്കാട് എന്നിവർ സെമിനാറിൽ പങ്കെടുത്തു. ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര പ്രസംഗിച്ചു. സംവേദക സെഷനിൽ സഹർ അഹമ്മദ്, അബ്ദുല്ലക്കുട്ടി ചേറ്റുവ, ശരീഫ് മലബാർ എന്നിവരും പങ്കെടുത്തു. ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതം പറഞ്ഞു. മുജീബ് കോട്ടക്കൽ നന്ദി പറഞ്ഞു.
ദുബൈ കെ.എം.സി.സി ഭാരവാഹികളായ കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടിയിൽ, മുഹമ്മദ് പട്ടാമ്പി, അബ്ദുല്ല ആറങ്ങാടി, പി.വി. നാസർ, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി അതിഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. തൂലിക ഫോറം ഭാരവാഹികളായ സലാം കന്യപ്പാടി, എസ്. നിസാമുദ്ദീൻ, വി.കെ.കെ റിയാസ്, ബഷീർ കാട്ടൂർ, മുഹമ്മദ് ഹനീഫ് തളിക്കുളം, പി.ഡി. നൂറുദ്ദീൻ, തൻവീർ എടക്കാട്, മൂസ കൊയമ്പ്രം, നബീൽ നാരങ്ങോളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

