Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാഹിത്യകാരൻ...

സാഹിത്യകാരൻ പാറപ്പുറത്തിന്‍റെ മകൻ വർഗീസ് മാത്യു ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
സാഹിത്യകാരൻ പാറപ്പുറത്തിന്‍റെ മകൻ വർഗീസ് മാത്യു ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: പ്രമുഖ മലയാള സാഹിത്യകാരൻ പാറപ്പുറത്ത് (പരേതനായ ആലപ്പുഴ മാവേലിക്കര കിഴക്കെ പൈനുംമൂട് ഈശോ മത്തായി)ന്‍റെ മകൻ വർഗീസ് മാത്യു (സുനിൽ പാറപ്പുറത്ത്- 68) ദുബൈയിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദുബൈ റാശിദിയ്യ ആശുപത്രിയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം.

കഴിഞ്ഞ 25 വർഷത്തോളമായി യു.എ.ഇയിലുള്ള വർഗീസ് മാത്യു ദുബൈയിൽ പ്രിന്‍റിങ് പ്രസ് നടത്തിവരികയാണ്. കഥകളും എഴുതുമായിരുന്നു. അമ്മിണിയാണ് മാതാവ്. ഭാര്യ: ചെങ്ങന്നൂർ ആറാട്ടുപുഴ കരിയത്ത്‌ ആനി വർഗീസ് (മേഴ്‌സി ). മക്കൾ: ദീപു വർഗീസ്, ഡോൺ വർഗീസ്. മരുമക്കൾ: റോസിൻ, രേഷ്മ. എല്ലാവരും ദുബൈയിലാണ് താമസം. റാശിദിയ്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി സംസ്കരിക്കുമെന്ന് മക്കൾ അറിയിച്ചു.

മലയാള സാഹിത്യത്തിൽ 1950 മുതൽ മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു പാറപ്പുറത്ത്. 20 നോവലുകളും 14 ചെറുകഥാ സമാഹാരങ്ങളും 15 തിരക്കഥകളും എഴുതിയ അദ്ദേഹത്തിന് മികച്ച കഥക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചിട്ടുണ്ട്​. കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയും ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaiwriterpasses away
News Summary - Writer Parappuram's son Varghese Mathew passes away in Dubai
Next Story