Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തെ ഭാരമേറിയ വനിത ഇമാൻ അന്തരിച്ചു

text_fields
bookmark_border
ലോകത്തെ ഭാരമേറിയ വനിത ഇമാൻ അന്തരിച്ചു
cancel

അബുദബി: ലോകത്തെ ഭാരമേറിയ വനിതയെന്ന്​ അറിയപ്പെട്ട ഇൗജിപ്​തുകാരി ഇമാൻ അഹ്മദ് അബ്​ദുൾ അഥി (37)അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ്​ച പുലർച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുർജീൽ ആശുപത്രിയിൽ അമിതഭാര​ം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവർ. ഹൃദ്​രോഗം, വൃക്ക തകരാറുകൾ എന്നിവയെ തുടർന്നാണ്​ മരണമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ബുർജീൽ ആശുപത്രിയിൽ 20 അംഗ മെഡിക്കൽ സംഘമാണ്​ ഇമാന്​ വിദഗ്​ധ ചികിത്സ നൽകിയിരുന്നത്​. നേരത്തേ ഇവർ ചികിത്സക്കായി മുംബൈയിലെ സെയ്ഫീ ആശുപത്രിയിലെത്തി വാർത്തകളിലിടം പിടിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് ഇവരെ മാറ്റിയത്.
 

ഇമാനിനെ സന്ദർശിക്കാനെത്തിയ മാതാവ്​ കുഞ്ഞിനെ കൊണ്ട്​ മുത്തം കൊടുപ്പിക്കുന്നു (ഫയൽചിത്രം)
 


ബുർജീൽ ആശുപത്രിയിലെ വിദഗ്​ധ ചികിത്സക്ക്​ ശേഷം ഇമാന്‍ ആരോഗ്യം വീണ്ടെടുത്ത്​ ചിരിക്കാനും ടെലിവിഷന്‍ കാണാനും സന്ദര്‍ശകരുമായി സംസാരിക്കാനും തുടങ്ങിയിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റി​​​​​െൻറയും കുടുംബാംഗങ്ങളുടെയും ശ്രമഫലമായി ഇമാ​​​​​െൻറ സംസാരവും ശബ്ദവും വ്യക്തമാവുകയും  കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ യാസിന്‍ എല്‍ ഷഹാത് ​അറിയിച്ചിരുന്നു. തുടർന്ന്​ ജൂലൈയിൽ ഇവർ ആശുപത്രിയിൽ മാധ്യമങ്ങൾക്ക്​ മുന്നിൽ നിറപുഞ്ചിരിയുമായി എത്തുകയും ചെയ്​തു. 

2017 ഫെബ്രുവരി 11ന് പ്രത്യേകവിമാനത്തിലാണ് ഇമാൻ മുംബൈയിൽ എത്തിയത്. 500 കിലോ ആയിരുന്നു അന്നത്തെ ഇവരുടെ ഭാരം. മുംബൈയിലെ സൈഫി ആശുപത്രിയില്‍ ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇമാ​​​​​െൻറ ശരീരഭാരം 325 കിലോ കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങളുടെ അവകാശവാദം പിന്നീട് ബന്ധുക്കള്‍ തള്ളിയിരുന്നു. ഇമാ​​​​​െൻറ ആരോഗ്യനില തീര്‍ത്തും മോശമാണെന്നും ആശുപത്രി അധികൃതര്‍ വഞ്ചിക്കുകയായിരുന്നെന്നുമാണ് സഹോദരി ഷൈമാ സെലിം ആരോപിച്ചിരുന്നത്​. തുടർന്ന്​ മുംബൈയിലെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് 4നാണ് വിദഗ്​ധ ചികിത്സക്കായി ഇവരെ അബുദബിയിലെ ബുർജീൽ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത്. ചികിത്സക്കിടെ ഇമാന്​ ഹൃദയസംബന്ധമായ പ്രശ്​നങ്ങളും വൃക്കയിൽ അണുബാധയുമുണ്ടായിരുന്നു. 
 

ഇമാൻ അഹമദ്​
 


പൊ​ണ്ണ​ത്ത​ടി ജ​നി​ത​ക ത​ക​രാ​റു​മൂ​ലം;  ലോ​ക​ത്ത്​ ഇ​മാ​ൻ മാ​ത്രം 
ഇമാൻ അഹമദി​​​​​െൻറ രോഗം ജനിതക തകരാറുമൂലമാെണന്നും അത്യപൂർവമായ രോഗം ലോകത്ത് മറ്റാർക്കും ഇല്ലെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ. വിചിത്രമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി വണ്ണംവെക്കുന്നതാണ് ഇമാനെ അലട്ടിയിരുന്നു. മുംബൈയിലെ ആശുപ്ത്രിയിലെത്തിയപ്പോൾ  498 കിലോ ആയിരുന്നു ഇമാ​​​​​െൻറ തൂക്കം. ശസ്ത്രക്രിയകൊണ്ട് ഭാരം ഗണ്യമായി കുറക്കാനാവുമെങ്കിലും ജനിതക പ്രശ്നം തുടരും. സീനിയർ ലൊകൻ സിൻഡ്രോം  എന്ന ജനിതക തകരാറും ഇമാനുണ്ടായിരുന്നു.  
 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World's heaviest woman Eman passes away in Abu Dhabi
Next Story