തൂക്കാനാവാത്ത സ്നേഹാനുഭവം; ഉണർവോടെ ഇമാൻ
text_fieldsഅബൂദബി: തുടർ ചികിത്സക്കായി അബൂദബി ബുർജീൽ ആശുപത്രിയിലെത്തിച്ച ഇമാൻ അഹമദിന് ഡോക്ടർമാരും നഴ്സുമാരും നൽകുന്നത് സ്നേഹോഷ്മളമായ പരിചരണം. ആശുപത്രിയിലെത്തിയ വ്യാഴാഴ്ച രാത്രി ഇമാൻ നന്നായി ഉറങ്ങിയതായി ഡോക്ടർമാർ പറഞ്ഞു. തന്നെ പരിചരിക്കുന്ന ഡോക്ടർമാരോടും നഴ്സുമാരോടും കൈ വീശിക്കാണിക്കുന്ന അവരുടെ മുഖത്ത് പ്രത്യാശ പ്രകടമാണ്.
ലോകത്തെ ഏറ്റവും തൂക്കക്കൂടുതലുള്ള സ്ത്രീയായിരുന്ന ഇമാൻ മുംബൈ സെയ്ഫി ആശുപത്രിയിലെ ബാരിയാട്രിക് ശസ്ത്രക്രിയക്ക് ശേഷം തുടർ ചികിത്സക്കായാണ് അബൂദബിയിലെത്തിയത്. തുടർ പരിശോധനകളും നിരീക്ഷണങ്ങളും ആശുപത്രി അധികൃതർ നടത്തുന്നുണ്ട്. 20 മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘമാണ് ഇമാെൻറ ചികിത്സയുടെ കാര്യങ്ങൾ നോക്കുന്നത്. പരിശോധന ഫലങ്ങൾ വരാൻ ഏതാനും ദിവസങ്ങൾ എടുക്കുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ചികിത്സ പൂർത്തിയാകാൻ സമയമെടുക്കുമെന്നും ഡോക്ടർമാർ കരുതുന്നു. പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള ചികിത്സയിലൂടെ ഇമാനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ഡോക്ടർമാരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
