വേൾഡ് സ്കിൽസ് അബൂദബി:കലകളിൽ വിരിഞ്ഞ് ഉദ്ഘാടനം; ഇനി കായികാധ്വാന കാഴ്ചകൾ
text_fieldsഅബൂദബി: ജി.സി.സിയിലേക്ക് ആദ്യമായെത്തിയ വേൾഡ് സ്കിൽസ് മത്സരങ്ങളുടെ ഉദ്ഘാടനം യാസ് െഎലൻഡിലെ ഡു അരേനയിൽ പ്രൗേഢാജ്വലമായ ചടങ്ങിൽ അരങ്ങേറി. വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള നൃത്തങ്ങളും വിവിധ രാജ്യങ്ങളുടെ പരേഡും ആയിരക്കണക്കിന് കാണികളുടെ കണ്ണിന് വിരുന്നായി. അക്ഷരക്രമത്തിലായിരുന്നു പരേഡിൽ രാജ്യങ്ങൾ അണിനിരന്നത്. ആതിഥേയരെന്ന നിലയിൽ യു.എ.ഇ അവസാനം വേദിയെ വലംവെച്ചു.
കറുപ്പും തവിട്ടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് നക്ഷത്രമുള്ള കടുംനീല പതാക പറപ്പിച്ച് ആസ്ട്രേലിയൻ സംഘമാണ് ആദ്യം പരേഡുമായി നീങ്ങിയത്. ചൈനയും ഹോേങ്കാങ്ങും പതിവ് തെറ്റിക്കാതെ കടുംനിറങ്ങളിൽ തെളിഞ്ഞുനിന്നു. ത്രിവർണ പതാകയുമേന്തി വേദിയിൽ നിറഞ്ഞ ഇന്ത്യൻസംഘം കറുപ്പ് വസ്ത്രങ്ങളും മെറൂൺ ഷാളുമണിഞ്ഞാണെത്തിയത്.ഏറ്റവും ചെറു സംഘം മെക്സിക്കോയുടേതായിരുന്നു. രണ്ടുപേർ മാത്രം. കുവൈത്തിെൻറ പതാകക്ക് പിറകിലും ആൾബലം കുറവായിരുന്നു നാലുപേർ.
അബൂദബി സെൻറർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറൽ മുബാറക് ആൽ ശംസി, വേൾഡ് സ്കിൽസ് ഇൻറർനാഷനൽ പ്രസിഡൻറ് സിമോൺ ബാർട്ട്ലെറ്റ് തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 19ന് സമാപനത്തിനും അബൂദബി ഡു അറേന വേദിയാവുംഞായറാഴ്ച മുതൽ ബുധനാഴ്ച വരെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലാണ് മത്സരങ്ങൾ നടക്കുക. 44ാമത് വേൾഡ് സ്കിൽ മത്സരമാണിത്. 59 രാജ്യങ്ങളിൽനിന്നുള്ള 1,300ത്തോളം മത്സരാർഥികളാണ് പെങ്കടുക്കുന്നത്. 51 ഇനങ്ങളിലാണ് മത്സരം. രാജ്യത്തിന് പുറത്തുനിന്ന് 10,000 പേരും യു.എ.യിൽനിന്ന് ലക്ഷം പേരും മത്സരം വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിെൻറ വിശദാംശങ്ങൾ അറിയിക്കാൻ സംഘാടകർ ശനിയാഴ്ച രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. വൈദഗ്ധ്യം യുവാക്കൾക്ക് തൊഴിൽമേഖലയിൽ വിലപ്പെട്ട വഴികൾ തുറന്നുകൊടുക്കുമെന്ന് കൂടുതലായി മനസ്സിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വേൾഡ് സ്കിൽസ് ഇൻറർനാഷനൽ പ്രസിഡൻറ് സിമോൺ ബാർട്ട്ലെറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നത്തെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ശാസ്ത്ര^സാേങ്കതിക െതാഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കഴിവ് വളരെ പ്രധാനമാണെന്ന് അബൂദബി സെൻറർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറൽ മുബാറക് ആൽ ശംസി അഭിപ്രായപ്പെട്ടു. വൊക്കേഷനൽ വിദ്യഭ്യാസത്തിൽ താൽപര്യം വർധിച്ചുവരുന്നതായും വേൾഡ് സ്കിൽസ് മത്സരങ്ങൾ ഇതിെൻറ തെളിവാണെന്നും വേൾഡ് സ്കിൽസ് അബൂദബി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അലി ആൽ മർസൂഖി പറഞ്ഞു.