വേൾഡ് സ്കിൽസ് അബൂദബി
text_fields‘പ്രാക്ടിക്കൽ പരീക്ഷ’ തുടങ്ങി
അബൂദബി: നൂറുകണക്കിന് തൊഴിൽശാലകൾ ഒന്നിച്ച് അണിനിരത്തിയ പോലെ അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ. കോളജ് ലബോറട്ടറികളിലെ പരീക്ഷണങ്ങളിൽ സസൂക്ഷ്മം വ്യാപൃതരായ വിദ്യാർഥികൾ കണക്കെ മത്സരാർഥികൾ. പ്രാക്ടിക്കൽ പരീക്ഷാ ഇൻവിജിലേറ്റർമാരെ അനുസ്മരിപ്പിക്കും വിധം തൊഴിൽവിദഗ്ധരുടെ പരിശോധന.
ഞായറാഴ്ച ആരംഭിച്ച വേൾഡ് സ്കിൽസ് അബൂദബി മത്സരങ്ങളുടെ ഭാഗമായി പാചകവും തയ്യലും മുതൽ വെബ് ഡിസൈനിങ്ങും വിമാന റിപ്പയറിങ്ങും വരെ ഒരു മേൽക്കൂരക്ക് കീഴിൽ സജീവമായി നടന്നു. വിവിധ രാജ്യങ്ങളുടെ പതാകകളും വ്യത്യസ്ത രാജ്യക്കാരുടെ വസ്ത്രങ്ങളും നിരവധി യന്ത്രസംവിധാനങ്ങളും ചേർന്ന് എക്സിബിഷൻ സെൻററിൽ നിറങ്ങൾ ഉത്സവം തീർത്തു.

ഇതിന് പുറമെ ‘ഫ്യൂച്ചർ കോമ്പറ്റീറ്റർ’ വിഭാഗത്തിൽ നിരവധി വിദ്യാർഥികൾ പുത്തൻ പരീക്ഷണങ്ങളുമായി വിവിധ സ്റ്റാളുകളിൽ നിറഞ്ഞു. ഡ്രോണുകൾ പറത്തിയും കുഞ്ഞു റോേബാട്ടുകളെ നടത്തിയും ഇവർ കാണികളുടെ ശ്രദ്ധ കവർന്നു. അബൂദബി പൊലീസ്, എമിറേറ്റ്സ് ആണവോർജ കോർപറേഷൻ തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രദർശനത്തിനുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളും സ്റ്റാളുകൾ ഒരുക്കിയിരുന്നു.
കണ്ണൂർ സ്വദേശി അനുരാധ്, കോഴിക്കോട് സ്വദേശി ഷഹദ് എന്നിവരും ഞായറാഴ്ച മത്സരരംഗത്തിറങ്ങി. ഇവരെ കൂടാതെ 26 പേർ കൂടി ഇന്ത്യയിൽനിന്ന് മത്സരരംഗത്തുണ്ട്. ജഡ്ജിങ് പാനലിലെ തൊഴിൽവിദഗ്ധരുടെ കൂട്ടത്തിലും ഇന്ത്യക്കാരുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ശരത് വിശ്വാസ് പ്രഭാകർ, തമിൾ സെൽവൻ, അസ്റോഫ് ജമാൽ, വരുൺ ഹനുമന്ത് ഗൗഡ, ടി. ആനന്ദ് കുമാർ, മാർഷൽ ലാസർ വിൽസൺ, മോഹിത് ദുദേജ, നിതീഷ് കുമാർ, മെഹർ റിഷിക നോറി, കിരൺ, ആദിത്യ പ്രതാപ് സിങ് റാതോർ, റോഹിം മോമിൻ, ശൈലേന്ദ്ര ചൗഹാൻ, ഹർഷ പ്രഭാകരൻ, എ. കരൺ, സഹിൽ ബുധിരാജ, കരൺ ധലിവാൽ, മൻമോഹൻ, തലത് റസിയ, സിമൂൾ ആൽവ, ആനന്ദ് കുമാർ എന്നിവരാണിത്.
59 രാജ്യങ്ങളിൽനിന്നുള്ള 1,300ഒാളം പേരാണ് ‘വേൾഡ് സ്കിൽ അബൂദബി’യിൽ പെങ്കടുക്കുന്നത്. ആറ് വിദഗ്ധ മേഖലകളിലെ 51 ഇനങ്ങളിലാണ് മത്സരം.
ഇന്ത്യൻ പവലിയൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു
അബൂദബി: വേൾഡ് സ്കിൽസ് അബൂദബിയിലെ ഇന്ത്യൻ പവലിയൻ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാപതി നവ്ദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങൾ ഒന്നിക്കുന്ന വേൾഡ് സ്കിൽസ് മത്സരങ്ങൾ ഇന്ത്യക്കാരുടെ ശെവദഗ്ധ്യം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് നമുക്ക് നൽകുന്നതെന്ന് സൂരി പറഞ്ഞു. മറ്റുള്ളവരിൽനിന്ന് പഠിക്കാനും ലോകത്തിലെ മികച്ച വിദഗ്ധരെ പരിചയപ്പെടാനും ഇതു വഴി സാധിക്കും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും ഇന്ത്യൻ ടീമിന് പിന്തുണ നൽകുന്നതായും സൂരി കൂട്ടിച്ചേർത്തു.

കേരള സംസ്ഥാന തൊഴിൽ^എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡേപെക് ചെയർമാൻ ശശിധരൻ നായർ, തൊഴിൽ പരിശീലന കേന്ദ്രം എം.ഡി ശ്രീറാം വെങ്കട്ടരാമൻ, വ്യവസായി എം.എ. യൂസുഫലി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ മത്സരാർഥികൾ, തൊഴിൽ വിദഗ്ധർ എന്നിവരും സന്നിഹിതരായിരുന്നു.
കേരളത്തിന് അഭിമാനമായി സി.എൻ.സി ടേണിങ്ങിൽ അനുരാധ്
അബൂദബി: കേരളത്തിന് അഭിമാനമായി കണ്ണൂർ സ്വദേശി അനുരാധ് തണ്ടായൻ മടപ്പുരക്കൽ ‘വേൾഡ് സ്കിൽസ് അബൂദബി’യിൽ മത്സരത്തിനിറങ്ങി. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ ടേണിങ്ങിലാണ് (സി.എൻ.സി ടേണിങ്) കണ്ണൂർ പാട്യം കോട്ടയോടി കെ.പി. മോഹനെൻറയും ടി.എം. ബീനയുടെയും മകനായ അനുരാധ് മത്സരിക്കുന്നത്.
പരീക്ഷകർ നൽകുന്ന ഡ്രോയിങ്ങിലെ അളവിനൊത്ത് പ്രോഗ്രാം ലാഗ്വേജ് ആയ എം കോഡും ജി കോഡും ഉപയോഗിച്ച് വസ്തുവിനെ നിർമിച്ചെടുക്കുന്ന പ്രക്രിയയാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ ടേണിങ്. മൊത്തം മൂന്ന് മൊഡ്യൂളുകളാണ് ഇൗ മത്സരത്തിലുള്ളത്.

മാസ് പ്രൊഡക്ഷൻ, റീമെഷീനിങ്, നോർമൽ പ്രോജക്ട് എന്നിവയാണ് മൊഡ്യൂളുകൾ. എല്ലാ മൊഡ്യൂളുകളിനും ഒരു മണിക്കൂർ പ്രോഗ്രാമിങ്ങും മൂന്ന് മണിക്കൂർ മെഷീനിങ്ങും അടക്കം നാല് മണിക്കൂറാണ് സമയം.ഞായറാഴ്ച മാസ് പ്രൊഡക്ഷൻ മൊഡ്യൂളാണ് ചെയ്തത്. മത്സരം അൽപം ബുദ്ധിമുട്ടായിരുന്നുവെന്ന് അനുരാധ് പറഞ്ഞു.കോയമ്പത്തൂരിലെ ജി.ഇ.ഡി.ഇ.ഇ ടെക്നിക്കൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ അനുരാധ് സി.എൻ.സി മെഷീൻ ഒാപറേഷൻസ് ആൻഡ് പ്രോഗ്രാമിൽ മികച്ച പരിശീലനം നേടിയിട്ടുണ്ട്.
നിർമിതിയുടെ മൂന്നാം മാനം തൊട്ട് ത്രീഡി പ്രിൻറിങ്
അബൂദബി: ത്രീഡി പ്രിൻറിങ്ങിെൻറ പ്രവർത്തനം പ്രദർശിപ്പിക്കുന്ന സ്റ്റാൾ ഏറെ പേരുടെ ശ്രദ്ധയാകർഷിച്ചു. അൾട്ടിമേക്കർ സ്റ്റാളിലാണ് ത്രീഡി പ്രിൻറിങ് കാണാനായി നിരവധി പേർ തടിച്ചുകൂടിയത്. വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള ത്രീഡി പ്രിൻറിങ് യന്ത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ത്രീഡി പ്രിൻറിങ്ങിലൂടെ ഒരു വസ്തു എങ്ങനെ നിർമിതമാകുന്ന എന്ന് തത്സമയം സ്റ്റാളിൽ പരിചയപ്പെടുത്തി. ഇൗ സാേങ്കതികവിദ്യയിലൂടെ നിർമിച്ചെടുത്ത ടൊയോട്ട എൻജിെൻറയും മധ്യകാലഘട്ടത്തിലെ കൊട്ടാരത്തിെൻറയും മാതൃകകൾ കൗതുകത്തോടെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വീക്ഷിച്ചത്.

സ്റ്റാളിൽ പ്രദർശിപ്പിച്ച ത്രീഡി പ്രിൻററുകൾ ഉപയോഗിച്ച് കൊട്ടാര മാതൃക നിർമിക്കാൻ മൂന്ന് ദിവസത്തോളമെടുക്കുമെന്ന് അൾട്ടിമേക്കർ വിതരണക്കാരായ ഇൗവോ പ്രോ ടെക്നോളജിയുടെ സെയിൽസ് എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ മാനത്തുമംഗലം സ്വദേശി മുഹമ്മദ് മുസ്തഫ പറഞ്ഞു. വിദ്യാഭ്യാസ ആവശ്യത്തിനുള്ളതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്നും കൂടുതൽ ഉൽപന്നങ്ങൾ ഒന്നിച്ച് നിർമിക്കുന്ന വിധം ഇൗ സാേങ്കതികവിദ്യ വികസിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർഗാത്മകത വർധിപ്പിക്കാൻ ത്രീ ഡൂഡ്ലർ
അബൂദബി: കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കുന്നതിനുള്ള ത്രീഡൂഡ്ലർ പരീക്ഷിച്ചുനോക്കാൻ പ്രദർശനത്തിനെത്തിയവർ കൂട്ടംകൂടി. കുട്ടികൾക്ക് പുറമെ മുതിർന്നവരും ത്രീഡൂഡ്ലർ പരീക്ഷിച്ചു. മോശമല്ലാത്ത ഡൂഡ്ലർ നിർമിച്ചവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും സ്റ്റാളിൽ സൗകര്യമുണ്ട്. ത്രീഡി പ്രിൻറിങ് പേനയാണ് ത്രീഡൂഡ്ലർ. ഇൗ പേനയിൽ ഇക്കോ പ്ലാസ്റ്റിക് നിറച്ച് അത് ചൂടാക്കുന്ന സംവിധാനത്തിലൂടെയാണ് ത്രിമാന ഡൂഡ്ലുകൾ നിർമിക്കാൻ സാധിക്കുക. വിവിധ തരത്തിലുള്ള ത്രിമാന മാതൃകകളും കളിപ്പാട്ടങ്ങളും ഇതുകൊണ്ട് നിർമിക്കാം. ലൈബ്രറികളിലേക്കും ലബോറട്ടറികളിേലക്കും ആവശ്യമായ വസ്തുക്കളും നിർമിക്കാമെന്ന് കമ്പനി അവകാശപ്പെടുത്തു. 250 ദിർഹം മുതലാണ് ഒരു ത്രീഡൂഡ്ലറിെൻറ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
