Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 10:25 AM GMT Updated On
date_range 2 Jan 2018 4:09 AM GMTആഗോള േപാളിയോ നിർമാർജനം: അബൂദബി കിരീടാവകാശിക്ക് നന്ദി അറിയിച്ച് ബിൽ ഗേറ്റ്സ്
text_fieldsbookmark_border
അബൂദബി: ആഗോള പോളിയോ നിർമാർജന പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയിൽ കടപ്പാട് അറിയിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മൈേക്രാസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിെൻറ ഫോൺ വിളി. ഇൗദ് ആശംസകൾ അറിയിച്ചു വിളിച്ച ഗേറ്റ്സ് യു.എ.ഇക്ക് കൂടുതൽ ഭാവുകങ്ങളും നേർന്നു.
ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ വിശിഷ്യാ ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമുള്ള പരിശ്രമങ്ങളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ബിൽ ആൻറ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ മേധാവി കൂടിയായ അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷെൻറ പോളിയോ നിർമാർജന പദ്ധതികൾക്കായി ഇൗയിടെ 11കോടി ദിർഹം സംഭാവന നൽകിയ ശൈഖ് മുഹമ്മദിെൻറ നടപടി ഗേറ്റ്സ് എടുത്തു പറഞ്ഞു.
Next Story