Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് പൊലീസ് സമ്മിറ്റിൽ യുവപ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ദുബൈ പൊലീസ്

text_fields
bookmark_border
വേൾഡ് പൊലീസ് സമ്മിറ്റിൽ യുവപ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ദുബൈ പൊലീസ്
cancel
camera_alt

‘വേൾഡ് പൊലീസ് സമ്മിറ്റ് 2026’ൽ ശാസ്ത്ര-സാങ്കേതിക പ്രോജക്റ്റുകൾ അവതരിപ്പിച്ച സർവകലാശാല-കോളജ് വിദ്യാർഥികൾ ദുബൈ പൊലീസ് അധികൃതർക്കൊപ്പം

ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന അഞ്ചാമത് ‘വേൾഡ് പൊലീസ് സമ്മിറ്റ് 2026’ൽ സർവകലാശാലാ-കോളജ് വിദ്യാർഥികൾക്ക് തങ്ങളുടെ ശാസ്ത്ര-സാങ്കേതിക പ്രോജക്റ്റുകൾ അവതരിപ്പിക്കാൻ ആഗോള വേദിയൊരുക്കി ദുബൈ പൊലീസ്. ദുബൈ പൊലീസ് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയും ദുബൈ പൊലീസ് സയന്‍റിസ്റ്റ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘ഫോറൻസിക് സയൻസ് ഫോറ’ത്തിലാണ് 24 മികച്ച പ്രോജക്റ്റുകൾ പ്രദർശിപ്പിച്ചത്. മൂന്നുദിവസത്തെ പരിപാടിയിലൂടെ സുരക്ഷാ-പൊലീസിങ് വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ യുവപ്രതിഭകൾക്ക് അവസരം ലഭിച്ചു.

വിവിധ അക്കാദമിക് മേഖലകളിലെ വിദ്യാർഥികളിൽ നിന്ന് ലഭിച്ച 80 അപേക്ഷകളിൽ നിന്നാണ് 24 പ്രോജക്റ്റുകൾ സംഘാടക സമിതി തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര പൊലീസ് പ്രതിനിധികൾക്കും വിദഗ്ധർക്കും മുന്നിൽ തങ്ങളുടെ ഗവേഷണ ആശയങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കാനും, പ്രോജക്റ്റുകളുടെ ഭാവി വികസന സാധ്യതകളെക്കുറിച്ച് നേരിട്ട് സംവദിക്കാനും വിദ്യാർഥികൾക്ക് സാധിച്ചു.

ശാസ്ത്രീയ ഗവേഷണങ്ങൾ നിയമപാലന രംഗത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഈ വേദി വിദ്യാർഥികളെ സഹായിച്ചു. വിദ്യാർഥികളുടെ ഗവേഷണ ആശയങ്ങളോട് അന്താരാഷ്ട്ര പ്രതിനിധികൾ കാണിച്ച വലിയ താല്പര്യം ഏറെ സന്തോഷകരമാണെന്ന് ഫോറൻസിക് സയൻസ് ഫോറം ടീം തലവൻ മേജർ എക്സ്പെർട്ട് മുഹമ്മദ് താനി അൽ മർറി പറഞ്ഞു.

പഠനകാലത്തുതന്നെ ഇത്തരം അന്താരാഷ്ട്ര വേദികൾ ലഭിക്കുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക്-തൊഴിൽപരമായ വളർച്ചക്കും ഭാവി കരിയർ തിരഞ്ഞെടുക്കുന്നതിനും വലിയ മുതൽക്കൂട്ടാകുമെന്ന് ദുബൈ പൊലീസ് സയന്‍റിസ്റ്റ്‌സ് കൗൺസിൽ അംഗം ഹിസ്സ ജമാൽ അൽ തമീമി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Police Summit
Next Story