ലോക പുകയിലവിരുദ്ധ ദിന ബോധവത്കരണ കാമ്പയിന്
text_fieldsഅബൂദബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ ലോക പുകയില വിരുദ്ധ ദിന ബോധവത്കരണ കമ്യൂണിറ്റി കാമ്പയിന്
അബൂദബി: ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി അബൂദബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ സസ്റ്റൈനബിലിറ്റി ഡിപ്പാര്‍ട്മെന്റും ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റും സംയുക്തമായി കാപിറ്റല്‍ മാളില്‍ ലുലു ഗ്രൂപ്പുമായി സഹകരിച്ച് സാമൂഹിക ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ ‘പുകവലി രഹിത അബൂദബിയിലേക്ക് ഒരുമിച്ച്’ എന്ന പ്രമേയവുമായി പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പുകവലി രഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ലുലു ഗ്രൂപ് ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. സണ്‍റൈസ് സ്കൂളിലെ സി.ബി.എസ്.ഇ അഡോളസന്റ് പിയര്‍ എജുക്കേറ്റര്‍ ദേവക് ടിയുടെ നേതൃത്വത്തില്‍ ലോക പുകയില വിരുദ്ധ ദിന പ്രതിജ്ഞയെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. താക്കൂര്‍ മുള്‍ചന്ദാനി, സ്കൂള്‍ കാബിനറ്റ് വൈസ് പ്രസിഡന്റ് സിറില്‍ സെബി, തമീം, സസ്റ്റൈനബിലിറ്റി സ്കൂള്‍ കോഓഡിനേറ്റര്‍ ശ്രീജ പ്രജിത്ത് സംസാരിച്ചു.

