വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍
text_fieldsവേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ജനുവരി 16 മുതല്‍ 18 വരെ ദുബൈയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്നുദിവസത്തെ ആഗോള സംഗമത്തിന് വേദിയാകുന്നത്. ‘സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം’ എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രമേയമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാര്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ കൺവെൻഷനിൽ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോര്‍ജ് കുളങ്ങര, മുനവ്വറലി ശിഹാബ് തങ്ങള്‍, ആശാ ശരത്ത്, മിഥുന്‍ രമേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
16ന് വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഡെസേര്‍ട്ട് സഫാരിയോടെയാണ് പരിപാടിയുടെ തുടക്കം. 17ന് ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്‍വെന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി തയാറാക്കിയ ‘ഗ്ലോബല്‍ ഐക്കണ്‍സ്’ എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വഹിക്കും.
ആഗോളതലത്തില്‍ വനിതകള്‍ നടത്തുന്ന മുന്നേറ്റവും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ‘എംപവര്‍ ഹെര്‍’ എന്ന പേരില്‍ വനിതാസമ്മേളനം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന ‘വോയിസ് ഓഫ് പ്രവാസി’ പ്രവാസി സമ്മിറ്റ്, കല-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും. പിന്നണി ഗായകര്‍ നയിക്കുന്ന സംഗീതനിശ, ക്രൂയിസ് ഡിന്നര്‍, ഡെസേര്‍ട്ട് സഫാരി തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്.
വേള്‍ഡ് മലയാളി ഫെഡറേഷൻ മിഡിലീസ്റ്റ് പ്രസിഡന്‍റും കൺവെൻഷൻ കൺവീനറുമായ വർഗീസ് പെരുമ്പാവൂർ, യു.എ.ഇ നാഷണൽ സെക്രട്ടറി മുഹമ്മദ് അക്ബർ, ദുബൈ സ്റ്റേറ്റ് പ്രസിഡന്‍റ് സുധീർ ദേവരാജൻ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഫിറോസ് ടി ഹമീദ്, ഗ്ലോബൽ കൺവെൻഷൻ ജോ. കൺവീനർ സബീന വാഹിദ്, യു.എ.ഇ നാഷണൽ കൗൺസിൽ ട്രഷറർ വീരാൻകുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

