വേൾഡ് മലയാളി ഫെഡറേഷൻ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsതബസ്സും സർക്കർ, ഇൻഷ പി. എം. സുബിൽ, നെത്താനിയ ജിനിൽ ജേക്കബ്, റയ്ഹാൻ ഉദയൻ,
വഫ സലിം, പാർവതി നായർ
ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘പെയിൻറ് ദ പ്ലാനറ്റ് ഗ്രീൻ’ എന്ന പ്രമേയത്തിൽ ജിദ്ദ അസീസിയയിലുള്ള ഗുഡ് ഹോപ്പ് ആർട്സ് ആൻഡ് സയൻസ് അക്കാദമിയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ജൂനിയർ വിഭാഗം വിജയികൾ: തബസ്സും സർക്കർ (ഒന്നാം സ്ഥാനം), ഇൻഷ പി.എം. സുബിൽ (രണ്ടാം സ്ഥാനം), നെത്താനിയ ജിനിൽ ജേക്കബ് (മൂന്നാം സ്ഥാനം).
സീനിയർ വിഭാഗം: റയ്ഹാൻ ഉദയൻ (ഒന്നാം സ്ഥാനം), വഫ സലിം (രണ്ടാം സ്ഥാനം), പാർവതി നായർ (മൂന്നാം സ്ഥാനം).
മത്സരിച്ച 125 കുട്ടികൾക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ സെപ്റ്റംബർ 11-ന് നടക്കുന്ന ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാധ്യമപ്രവർത്തകൻ മുസാഫിർ മത്സരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോ. വിനിത പിള്ള വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതവും ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

