Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘മ​ഴ​വി​ല്ല് 2023’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘മ​ഴ​വി​ല്ല് 2023’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മി​ഡി​ൽ ഈ​സ്റ്റ്​ റീ​ജി​യ​ൺ മ​ഴ​വി​ല്ല്-2023 പ​രി​പാ​ടി അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ്​ റീ​ജ്യ​ൻ മ​ഴ​വി​ല്ല്-2023 പ​രി​പാ​ടി അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി അ​ജ്‌​മാ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക മ​ഹ​ത്ത്വ​വും പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും, പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തെ ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ഗോ​ള ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളും സ്പോ​ർ​ട്സ് കോം​പ്ലെ​ക്സും അ​ജ്മാ​നി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ മാ​ജി​ദ് അ​ൽ നു​ഐ​മി പ്ര​സ്‌​താ​വി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ്​ റീ​ജ്യ​ൻ പ്ര​സി​ഡ​ന്‍റ്​ ഷൈ​ൻ ച​ന്ദ്ര​സേ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഡോ. ​ജെ​റോ വ​ർ​ഗീ​സ്, ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ എ​ൻ. മു​ര​ളീ​ധ​ര പ​ണി​ക്ക​ർ, രാ​ജേ​ഷ് പി​ള്ള, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡ​യ​സ് ഇ​ടി​ക്കു​ള, മ​നോ​ജ് മാ​ത്യു, സി​ന്ധു ഹ​രി​കൃ​ഷ്‌​ണ​ൻ, ബാ​വാ റേ​ച്ച​ൽ, ജി​തി​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​യാ​ളി മ​ങ്ക, പു​രു​ഷ കേ​സ​രി, ടി​ക് ടോ​ക്, ഗ്രൂ​പ്പ് സോ​ങ്‌, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഡ്രോ​യി​ങ്​ ആ​ൻ​ഡ്​ ക​ള​റി​ങ് തു​ട​ങ്ങി​യ വ​ർ​ണാ​ഭ​മാ​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഗാ​യി​ക പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali CouncilMazhavillu
News Summary - World Malayali Council organized 'Mazhavillu 2023'
Next Story