വേൾഡ് മലയാളി കൗൺസിൽ വാർഷികം
text_fieldsവേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി) ഉമ്മുൽ ഖുവൈൻ പ്രൊവിൻസ് സംഘടിപ്പിച്ച
വാർഷികാഘോഷം
ഉമ്മുൽഖുവൈൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി) ഉമ്മുൽ ഖുവൈൻ പ്രൊവിൻസ് അഞ്ചാം വാർഷികം വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. സന്തോഷ്കുമാർ കേട്ടത്ത് നേതൃത്വം നൽകി. പ്രൊവിൻസ് പ്രസിഡന്റ് മോഹൻ കാവാലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ ഗംഗ സ്വാഗതം പറഞ്ഞു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ, വർഗീസ് പനക്കൽ, ഷാഹുൽ ഹമീദ്, ചാക്കോ ഊളക്കാടൻ, ടി.വി.എൻ. കുട്ടി, വിനേഷ് മോഹൻ, സി.എ. ബിജു, മാത്യു ഫിലിപ്, ഇസ്താർ ഐസക്, ജാനറ്റ് വർഗീസ്, ശ്രീനാഥ് കടഞ്ചേരി, ജയൻ വടക്കേടത്ത്, പ്രൊവിൻസ് ചെയർമാൻ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.
യു.എ.ഇയിൽ 40 വർഷം പിന്നിട്ട പ്രൊവിൻസിലെയും ഡബ്ല്യൂ.എം.സിയിലെയും ദമ്പതികളെ ആദരിച്ചു. വേൾഡ് മലയാളി കൗൺസിൽ വാർഷികംഎക്സലൻസ് അവാർഡ് ഇസ്താർ ഐസക്കിന് നൽകി. 25 വർഷം അധ്യാപകസേവനം നടത്തിയ ഉഷാ സുനിലിനെയും മേരിമോൾ ഇഗ്നേഷ്യയസിനെയും മിഡിലീസ്റ്റ് മാധ്യമ ചെയർമാൻ വി.എസ്. ബിജുകുമാറിനെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

