വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ഓണാഘോഷം
text_fieldsവേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ഓണാഘോഷം
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് വൈവിധ്യമാർന്ന കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രോവിൻസ് പ്രസിഡന്‍റ് ജാനറ്റ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ഡോ. സുധാകരൻ ഓണസന്ദേശം നൽകി. റീജനൽ ഭാരവാഹികളായ ജോസ്, റാണി ലിജേഷ്, അഡ്വ. ബിജു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗങ്ങളുടെ നേതൃത്വത്തിൽ ഓണപ്പൂക്കളം, മഹാബലി വരവേൽപ്, ചാക്യാർകൂത്ത്, തിരുവാതിര, ഓണപ്പാട്ട്, അടുക്കള നൃത്തം, വഞ്ചിപ്പാട്ട്, നൃത്തനൃത്യങ്ങൾ, സംഗീത പരിപാടികൾ എന്നിവ അരങ്ങേറി.
ജോയന്‍റ് സെക്രട്ടറി ഡോ. സുനീഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ആന്‍റണി നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി സോണിലാൽ, വനിത വിഭാഗം പ്രസിഡന്റ് ഡോ. നിഷ വിജി, സെക്രട്ടറി ബിന്ദു ബോബൻ, സമീറ, ഷൈനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

