വേൾഡ് മലയാളി കൗൺസിൽ ഇഫ്താർ സംഗമം
text_fieldsവേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസ് ഭാരവാഹികളും കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ദേര അബ്ജാദ് ഗ്രാൻഡ് ഹോട്ടൽ ബാൾ റൂമിൽ ഇഫ്താർ സംഗമം നടത്തി.
180ഓളം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ നേതൃത്വം നൽകി. സെക്രട്ടറി അബ്ദുൽ റഹീം ഷാജി സ്വാഗതവും ട്രഷറർ ബൈജു നന്ദിയും പറഞ്ഞു. ചടങ്ങിൽ ചെയർമാൻ പോൾസൺ, മിഡിലീസ്റ്റ് പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ, രക്ഷാധികാരികളായ നിയാസ് അലി, ഡേവിസ് മണവാളൻ, ഡോ. ഉദയഭാനു, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് റമദാൻ സന്ദേശം കൈമാറി.

