Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിന്തുണയറിയിച്ച്​...

പിന്തുണയറിയിച്ച്​ ലോകനേതാക്കൾ

text_fields
bookmark_border
പിന്തുണയറിയിച്ച്​ ലോകനേതാക്കൾ
cancel
Listen to this Article

അബൂദബി: യു.എ.ഇ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ്​​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാന്​ പിന്തുണയും ആശംസയുമറിയിച്ച്​ ലോകനേതാക്കൾ. നിരവധി ഭരണാധികാരികളും രാഷ്ട്ര പ്രതിനിധികളും അബൂദബിയിൽ നേരിട്ടെത്തി പിന്തുണയറിയിച്ചിട്ടുണ്ട്​. ഇതിന്​ പുറമെ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ആശംസകൾ അറിയച്ചവരും ഏറെയാണ്​. ഫ്രാൻസ്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസി, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ്​ പ്രസിഡൻറ്​ ബർഹാം സാലിഹ്, തുനീഷ്യൻ പ്രസിഡന്‍റ്​ കൈസ് സെയ്ദ് എന്നിവർ അബൂദബിയിൽ നേരിട്ടെത്തിയാണ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യണത്തിൽ അനുശോചനവും പുതിയ പ്രസിഡൻറിന്​ ആശംസയുമറിയിച്ചത്​.

ഊർജസ്വലതയും ദീർഘവീക്ഷണവും നിറഞ്ഞ ശൈഖ്​ മുഹമ്മദിന്‍റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ തുടരുമെന്ന് ഉറപ്പുണ്ടെന്ന്​ ഇന്ത്യൻ പ്രധാനമന്ത്രി ന​രേന്ദ്രമോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. പിന്തുണ അറിയിക്കുന്നതിന്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു നേരിട്ട്​ അബൂദബിയിലെത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ തന്‍റെ ദീർഘകാല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വരും കാലത്ത്​ കൂടുതൽ ദൃഢമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻ പിങ്​, ബ്രിട്ടനിലെ എലിസബത്ത്​ രാജ്ഞി, സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരൻ, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ അൽ ഖലീഫ, ഗ്രീക്ക്​ പ്രധാനമന്ത്രി കിരിയാക്കോസ് മിത്​സോതാകിസ്, പാകിസ്താൻ പ്രസിഡൻറ്​ ഡോ. ആരിഫ്​ ആൽവി തുടങ്ങിയവരും സന്ദേശം അയച്ചു. ഈജിപ്തിലെ വിഖ്യാതമായ അൽ അസ്​ഹർ ഗ്രാൻഡ്​ ഇമാം ഡോ. അഹമ്മദ്​ അൽ ത്വയ്യിബ്​, അറബ്​ പാർലിമെന്‍റ്​ പ്രസിഡന്‍റ്​ ആദിൽ ബിൻ അബ്​ദുറഹ്​മാൻ അൽ അസൂമി തുടങ്ങിയവരും മുഹമ്മദ്​ ബിൻ സായിദിന്​ പ്രത്യേകമായ അഭിവാദ്യങ്ങൾ അർപ്പിച്ചു.

യു.എ.ഇ രാജകുടുംബങ്ങളിലെ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്​. വിവിധ എമിറേറ്റുകളിലെ ഭരണാധികാരിക്ക്​ പുറമെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ശൈഖ്​ ഇസ്സ ബിൻ സായിദ്​ ആൽ നഹ്​യാൻ, ആരോഗ്യ മന്ത്രി അബ്​ദുറഹ്​മാൻ ബിൻ മുഹമ്മദ്​ അൽ ഉവൈസ്​, മാനവവിഭവ ശേഷി വകുപ്പ്​ മന്ത്രി ഡോ. അബ്​ദുറഹ്​മാൻ അൽ അവാർ, സാമൂഹിക വികസനമന്ത്രി ഹെസ്സ ബിൻത്​ ഇസ്സ ബൂഹുമൈദ്​,​ ആർ.ടി.എ ചെയർമാൻ മത്വാർ അൽ തായർ, 'ദീവ' എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽതായർ എന്നിവരും ആശംസകളർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WORLD LEADERSUAE
News Summary - World leaders in support
Next Story