വേൾഡ് കെ.എം.സി.സി അനുശോചിച്ചു
text_fieldsദുബൈ: കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡന്റും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ വേൾഡ് കെ.എം.സി.സിയും യു.എ.ഇ കെ.എം.സി.സിയും അനുശോചിച്ചു. പൊതുപ്രവർത്തനത്തിന്റെയും തൊഴിലാളി യൂനിയൻ സംഘാടനത്തിന്റെയും താഴെ തട്ടുകളിലൂടെ ഉയർന്നുവന്ന രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലും യൂത്ത് ലീഗിലും സജീവമായി പ്രവർത്തിച്ച് നേതൃത്വത്തിലേക്കുയർന്ന അദ്ദേഹം, എറണാകുളം ജില്ലയിൽ യൂത്ത് ലീഗിനെ ശക്തമായ ഒരു യുവജനസംഘടനയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. അതോടൊപ്പം മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ സ്വതന്ത്ര തൊഴിലാളി യൂനിയൻ തെക്കൻ കേരളത്തിൽ കെട്ടിപ്പടുക്കുന്നതിലും അനിഷേധ്യമായ സാരഥ്യം വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ വികസനക്കുതിപ്പിലും സ്ഥാനം നേടിയെന്ന് വേൾഡ് കെ.എം.സി.സി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. വേൾഡ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ, ട്രഷറർ യു.എ. നസീർ എന്നിവരും അദ്ദേഹത്തെ അനുസ്മരിച്ചു. വിവിധ കെ.എം.സി.സി ഘടകങ്ങൾ വരും ദിവസങ്ങളിൽ ഇബ്രാഹിം കുഞ്ഞ് അനുസ്മരണ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

