ലോക കേരളസഭ ധൂർത്തിനുള്ള വേദി -പ്രവാസി ഇന്ത്യ
text_fieldsദുബൈ: ലോക കേരളസഭ സാധാരണ പ്രവാസികളിൽ കടുത്ത നിരാശയും പ്രതിഷേധവുമാണ് ഇന്നേവരെ ഉണ്ടാക്കിയതെന്നും ഈ സർക്കാർ പരിപാടി ധൂർത്തിനുള്ള വേദി മാത്രമായി മാറിയിരിക്കുകയാണെന്നും പ്രവാസി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
കേരളം ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കോടികൾ ചെലവാക്കി പ്രതിനിധികൾക്ക് വിമാനയാത്രയും പഞ്ചനക്ഷത്ര താമസവും ഭക്ഷണവും ഒരുക്കി സാധാരണക്കാരന്റെ നികുതിപ്പണം ധൂർത്തടിക്കുന്നത് അപലപനീയമാണ്. 2018ലെ ആദ്യ സഭ മുതൽ കേൾക്കുന്ന ‘കേരള പ്രവാസി ബാങ്ക്’ എന്ന ആശയം ഇന്നും നടപ്പായിട്ടില്ല. വിവരാവകാശ രേഖകൾപ്രകാരം, രണ്ടാം ലോക കേരളസഭയിലെ 138 നിർദേശങ്ങളിൽ വെറും 58 എണ്ണത്തിൽ മാത്രമാണ് നടപടികളുണ്ടായത്.
സാധാരണ പ്രവാസികൾ നേരിടുന്ന തൊഴിൽചൂഷണം, വിസ തട്ടിപ്പുകൾ, തുച്ഛമായ വേതനം, പുനരധിവാസ പാക്കേജുകളുടെ അഭാവം, വിമാനടിക്കറ്റ് നിരക്ക് വർധന തുടങ്ങിയവയൊന്നും വേണ്ട ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്നില്ല -പ്രസ്താവന ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

