Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ് ഇന്നുമുതൽ അബൂദബിയിൽ

text_fields
bookmark_border
വിവിധ രാജ്യങ്ങളിൽനിന്നായി 1500ലേറെ താരങ്ങൾ മാറ്റുരക്കും
ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ് ഇന്നുമുതൽ അബൂദബിയിൽ
cancel

അബൂദബി: ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് ആഗസ്റ്റ് ഒന്നുമുതൽ അബൂദബി മുബാദല അരീനയിൽ തുടക്കമാകും. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 1500ലേറെ താരങ്ങൾ മാറ്റുരക്കും.

ഇന്റർനാഷനൽ ജിയു ജിറ്റ്‌സു ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷനാണ് ആതിഥ്യമരുളുന്നത്. ആഗസ്റ്റ് ഒമ്പതു വരെ നീളുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്‌സ്, അഡൾട്ട് വിഭാഗങ്ങൾക്ക് പുറമെ അണ്ടർ-14, അണ്ടർ-16, അണ്ടർ-18, അണ്ടർ-21 എന്നീ വിഭാഗങ്ങളിലാണ് പോരാട്ടം.

ഭരണനേതൃത്വത്തിന്റെ പൂർണ പിന്തുണയും ലോകോത്തര സൗകര്യങ്ങളുമാണ് അബൂദബിയെ അന്താരാഷ്ട്ര ജിയു ജിറ്റ്‌സുവിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റിയതെന്ന് യു.എ.ഇ ജൂജിറ്റ്‌സു ഫെഡറേഷൻ ചെയർമാൻ അബ്ദുൽ മുൻഇം അൽ ഹാശിമി പറഞ്ഞു. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ യു.എ.ഇ ദേശീയ ടീം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Jiu Jitsu Championship, Abu Dhabi,
Next Story