Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോക എച്ച്​.ആർ.ഡി...

ലോക എച്ച്​.ആർ.ഡി കോൺഗ്രസ്​: രണ്ട്​ പുരസ്​കാരങ്ങൾ നേടി ലുലു

text_fields
bookmark_border
ലോക എച്ച്​.ആർ.ഡി കോൺഗ്രസ്​: രണ്ട്​ പുരസ്​കാരങ്ങൾ നേടി ലുലു
cancel
camera_alt

ലോക എച്ച്​.ആർ.ഡി കോൺഗ്രസിൽ ലഭിച്ച പുരസ്​കാരങ്ങളുമായി ലുലു ഹ്യൂമൻ റിസോഴ്​സ്​ ഡയറക്​ടർ അബ്​ദു റസാഖ്​

ദുബൈ: ലോക എച്ച്​.ആർ.ഡി കോൺഗ്രസിൽ രണ്ട്​ പുരസ്​കാരങ്ങൾ സ്വന്തമാക്കി പ്രമുഖ റീ​ട്ടെയിൽ ഗ്രൂപ്പായ ലുലു. ഏഷ്യയിലെ മികച്ച എം​േപ്ലായർ ബ്രാൻഡ്​ അവാർഡും എച്ച്​.ആർ ലീഡർഷിപ് അവാർഡുമാണ്​ ലുലു നേടിയത്​. ലുലു ഹ്യൂമൻ റിസോഴ്​സ്​ ഡയറക്​ടർ അബ്​ദു റസാഖിനാണ്​ എച്ച്​.ആർ ലീഡർഷിപ്​ അവാർഡ്​​. കോവിഡ്​ വ്യാപന സമയത്ത്​ ജീവനക്കാരുടെ ക്ഷേമത്തിന്​ മുൻഗണന നൽകിയതുൾപ്പെടെ പരിഗണിച്ചാണ്​ പുരസ്​കാരം നൽകിയത്​.

43 രാജ്യങ്ങളിൽനിന്നുള്ള 55,000 ജീവനക്കാരുള്ള ലുലു കോവിഡ്​ കാലത്തും ജീവനക്കാരെ ചേർത്തുപിടിച്ചിരുന്നു. ജീവനക്കാർക്കായി ക്വാറൻറീൻ കേന്ദ്രങ്ങൾ സ്​ഥാപിച്ചു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക താമസ സംവിധാനമൊരുക്കി. കഴിഞ്ഞ ദിവസം വിർച്വലായി നടന്ന പരിപാടിയിൽ അബ്​ദു റസാഖ്​ പുരസ്​കാരം ഏറ്റുവാങ്ങി. 27 വർഷമായി ലുലുവി​​െൻറ ഭാഗമായ റസാഖ്​ എയർ ബസ്​ ഗ്രൂപ് ഇന്ത്യയുടെയും ടെലികോം മലേഷ്യ ബെർഹാദി​െൻറയും പുരസ്​കാരം നേടിയിരുന്നു. മാനുഷിക വിഭവശേഷിയാണ്​ തങ്ങളുടെ ഏറ്റവും വലിയ സ്വത്തെന്നും ഇൗ അംഗീകാരം അതി​െൻറ തെളിവാണെന്നും റസാഖ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsLuluWorld HRD Congress
Next Story