ഇന്ന് ലോക കേൾവിദിനം: നല്ല ജീവിതത്തിന് നന്നായി കേൾക്കാം
text_fieldsജീവിതത്തിനായൊരു കേൾവി എന്നതാണ് ഇത്തവണത്തെ ലോക കേൾവി ദിനത്തിെൻറ പ്രമേയം. കേൾവിക്കുറവ് ജീവിതത്തിന് പരിമിതികൾ തീർക്കാൻ അനുവദിക്കരുത്. ശ്രവണ വൈകല്യം നേരത്തേ കണ്ടെത്തുകയും ആധുനിക സാേങ്കതികവിദ്യയുടെ സഹായത്തോടെ യഥാസമയം ചികിത്സ നടത്തുകയും ചെയ്താൽ വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനാകും. വിദ്യാഭ്യാസം, ആശയ വിനിമയം, തൊഴിൽ എന്നിവക്ക് നല്ല കേൾവി ശക്തി അനിവാര്യമാണ്. ദൗർഭാഗ്യവശാൽ, ലോകത്തിെൻറ പല ഭാഗങ്ങളിലും കേൾവി പരിചരണവും ശ്രവണ ൈവകല്യം യഥാസമയം കണ്ടുപിടിക്കലും ആശാവഹമായ നിലയിലല്ല. എല്ലാ പൊതു ആരോഗ്യ സംവിധാനങ്ങളിലും കേൾവി പരിശോധനയുണ്ടാകണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
1000 നവജാത ശിശുക്കളിൽ ഒരാൾക്ക് വീതം ഗുരുതരമായ ശ്രവണ വൈകല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. മാസം തികയാതെയുള്ള പ്രസവം, ക്രോമസോം തകരാറുകൾ, പാരമ്പര്യ രോഗങ്ങൾ, ജനന സമയത്തുേമ്പാഴുണ്ടാകുന്ന പ്രശ്നങ്ങൾ, തലച്ചോറിലേക്ക് ഒാക്സിജൻ എത്താതിരിക്കൽ, ഗുരുതരമായ മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ശിശുക്കളിലെ ശ്രവണ വൈകല്യത്തിനുള്ള കാരണങ്ങൾ. ചെവിയിലെ അണുബാധ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നതാണ്. ഭാവിയിൽ കേൾവിക്കുറവുണ്ടാകാതിരിക്കാൻ ഇതിന് കൃത്യസമയത്തുള്ള ചികിത്സ ആവശ്യമാണ്.
നവജാത ശിശുക്കളിൽ നാലോ അഞ്ചോ ദിവസം ആകുേമ്പാൾതന്നെ കേൾവിത്തകരാർ കണ്ടെത്താൻ കഴിയും. ഒാേട്ടാ അക്കൗസ്റ്റിക് എമിഷൻ പരിശോധനയാണ് ഇതിന് നടത്തുന്നത്. കേൾവിക്കുറവിെൻറ തോത് കണക്കാക്കിയാണ് ശ്രവണ സഹായി ഉപയോഗിക്കേണ്ടത്. ശ്രവണ സഹായി കുട്ടിക്ക് ഫലപ്രദമാണെങ്കിൽ ആറ് മാസത്തോളം സ്പീച്ച്, ലേണിങ് തെറപ്പി ചെയ്യണം. ശ്രവണ സഹായി ഫലം ചെയ്യുന്നില്ലെങ്കിൽ കോക്ലിയാർ ഇംപ്ലാേൻറഷൻ പോലുള്ള നവീന ചികിത്സാ മാർഗങ്ങൾ വേണ്ടി വരും. ഇതുവഴി കേൾവിക്കുറവ് 90-95 ശതമാനത്തിൽനിന്ന് 20-25 ശതമാനത്തിലേക്ക് കുറക്കാനാകും. മുതിർന്നവരിൽ കേൾവിക്കുറവിനുള്ള പ്രധാന കാരണങ്ങൾ ചെവിയിലെ പഴക്കം ചെന്ന അണുബാധ, ചിലതരം മരുന്നുകളുടെ ഉപയോഗം, അമിതമായ ശബ്ദം തുർച്ചയായി കേൾക്കൽ തുടങ്ങിയവയാണ്. ഇതിന് പരിഹാരമായി ഇയർ പ്ലഗ് പോലുള്ളവ ഉപയോഗിക്കാം. കേൾവിക്കുറവ് തിരിച്ചറിയാതെ പോകുന്നവരുമുണ്ട്. കേൾവി പരിശോധിക്കുന്നതിനും ചികിത്സക്കുമുള്ള സംവിധാനങ്ങൾ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻററിലെ ഇ.എൻ.ടി ഡിപ്പാർട്െമൻറിൽ ലഭ്യമാണ്. കേൾവിത്തകരാർ പരിഹരിച്ച് നല്ലൊരു നാളെയിലേക്ക് ഒരുമിച്ച് നീങ്ങാം.
ഡോ. ഷഹീർ ഇബ്രാഹിം എ, അൽ ഹിലാൽ ഹോസ്പിറ്റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
