ലോക സർക്കാർ ഉച്ചകോടി; സ്വാഗതമോതി ജി.ഡി.ആർ.എഫ്.എ
text_fieldsഅതിഥികളുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പതിപ്പിക്കുന്നു
ദുബൈ: ലോക സർക്കാർ ഉച്ചകോടി 2026ന് എത്തുന്ന അതിഥികൾക്ക് പ്രത്യേക സ്വാഗതമൊരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയിലെ വിമാനത്താവളങ്ങളിൽ സമ്മിറ്റിന്റെ ലോഗോ പതിപ്പിച്ച പ്രത്യേക സ്റ്റാമ്പ് ഉപയോഗിച്ചാണ് പ്രതിനിധികളെ സ്വീകരിച്ചത്.
സർക്കാറുകളുടെ ഭാവി നിർണയിക്കുന്നതിലുള്ള ദുബൈയുടെ ദൗത്യവും ഭരണനവീകരണ കാഴ്ചപ്പാടും ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽമർറി വ്യക്തമാക്കി.
അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം, സമ്മിറ്റിന്റെ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഈ സംരംഭം നിർണായകമാണെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. ആഗോള പ്രാധാന്യമുള്ള ഇത്തരം വൻ അന്താരാഷ്ട്ര പരിപാടികൾക്ക് അനുയോജ്യമായ ആധുനിക സേവനങ്ങൾ ഉറപ്പാക്കുന്നതിലുള്ള ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രതിബദ്ധതയും ശ്രദ്ധയും ഇതിലൂടെ വീണ്ടും ഉറപ്പിക്കപ്പെടുന്നതായും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

