Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക സ​ർ​ക്കാ​ർ...

ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ പ്രൗ​ഢ തു​ട​ക്കം
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി വേ​ദി സ​ന്ദ​ർ​ശി​ക്കു​ന്നു

Listen to this Article

ദു​ബൈ: അ​റു​പ​തി​ല​ധി​കം രാ​ഷ്ട്ര​ത​ല​വ​ന്മാ​രും 500ൽ ​അ​ധി​കം മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 150ൽ ​ഏ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി 2026ന്​ ​ദു​ബൈ​യി​ൽ പ്രൗ​ഢ തു​ട​ക്കം. ‘ഭാ​വി സ​ർ​ക്കാ​റു​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സ​ർ​ക്കാ​ർ പ​വി​ലി​യ​നു​ക​ളും സ​ന്ദ​ർ​ശി​ച്ചു. ഭ​ര​ണ​ന​വീ​ക​ര​ണം, നി​ർ​മി​ത ബു​ദ്ധി, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, സു​സ്ഥി​ര വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി വി​വി​ധ രാ​ജ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ന​വീ​ന പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം സ​ർ​ക്കാ​റു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണെ​ന്ന് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​സ്താ​വി​ച്ചു. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന, ശ​ക്ത​മാ​യ ഭ​ര​ണ​മാ​തൃ​ക രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ യു.​എ.​ഇ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ അ​റ​ബ് ഫി​സ്ക​ൽ ഫോ​റം, അ​റ​ബ് യ​ങ്​ ലീ​ഡേ​ഴ്​​സ്​ മീ​റ്റി​ങ്, അ​റ​ബ് യൂ​ത്ത്​ ലീ​ഡേ​ഴ്​​സ്​ ഫോ​റം, കു​വൈ​ത്ത്-​യു.​എ.​ഇ സാ​മ്പ​ത്തി​ക ഫോ​റം, ലാ​റ്റി​ൻ അ​മേ​രി​ക്ക-​ക​രീ​ബി​യ​ൻ നി​ക്ഷേ​പ ഫോ​റം തു​ട​ങ്ങി​യ നി​ര​വ​ധി ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സ​മ്മേ​ള​ന​ങ്ങ​ളും മ​ന്ത്രി​ത​ല യോ​ഗ​ങ്ങ​ളും ന​ട​ന്നു.

രാ​ഷ്​​ട്ര നേ​താ​ക്ക​ൾ​ക്കൊ​പ്പം 80ൽ ​അ​ധി​കം അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, 700ൽ ​അ​ധി​കം ആ​ഗോ​ള ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, 6,250ൽ ​അ​ധി​കം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Government SummituaenewsSheikh Mohammed Bin Rashid Al Maktoumgulf news malayalam
News Summary - World Government Summit gets off to a great start
Next Story