ലോക പിതൃദിനം: മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിച്ച് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: ലോക പിതൃദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് സാമൂഹിക സംരക്ഷണ പ്രതിരോധ വകുപ്പിന്‍റെ സഹകരണത്തോടെ മജ്ലിസുല്‍ അല്‍ ആബായില്‍ എത്തി മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിച്ചു. വകുപ്പ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അല്‍ സുവൈബിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയ സംഘം മുതിര്‍ന്ന പൗരന്മാര്‍ക്ക് പിതൃ ദിനാശംസകള്‍ നേര്‍ന്നു.
രാഷ്ട്ര നിര്‍മാണത്തിലും പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന പൗരന്മാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പൊലീസ് നേതൃത്തിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സന്ദര്‍ശനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ മുതിര്‍ന്ന പൗരന്മാര്‍ തങ്ങളോടുള്ള റാക് പൊലീസിന്‍റെ ആദരവിനും പരിഗണനക്കും നന്ദി അറിയിച്ചു. രാജ്യത്തിന്‍റെയും പൗരന്മാരുടെയും സമൂഹത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസിന്‍റെ സേവനങ്ങള്‍ മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

