Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ ലോക ബധിര യുവജന ക്യാമ്പ് 2027ല്‍

text_fields
bookmark_border
ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
അബൂദബിയില്‍ ലോക ബധിര യുവജന ക്യാമ്പ് 2027ല്‍
cancel

അബൂദബി: ലോകമെമ്പാടുമുള്ള 2,000ത്തിലധികം പ്രതിനിധികളെ വരവേല്‍ക്കാന്‍ യു.എ.ഇ. തയ്യാറെടുക്കുന്നതിനിടയില്‍, ഇരുപതാം ലോക ബധിര കോണ്‍ഗ്രസിന്റെ പ്രധാന യുവജന സംരംഭമായ 'ഡെഫ് യൂത്ത് ക്യാമ്പും' ഔദ്യോഗിക ലോഗോയും പ്രകാശനം ചെയ്തു. യു.എ.ഇയുടെ ഗാര്‍ഡന്‍ സിറ്റിയെന്നും യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമെന്നും അറിയപ്പെടുന്ന അല്‍ ഐനില്‍ 2027 സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 15 വരെയാണ് ക്യാമ്പ് നടക്കുന്നത്.

സാംസ്‌കാരിക കൈമാറ്റം, നേതൃത്വ വികസനം, അന്താരാഷ്ട്ര കൂട്ടായ്മകള്‍ എന്നിവ ലക്ഷ്യമിട്ട് 18 നും 30 നും ഇടയില്‍ പ്രായമുള്ള കേള്‍വി തടസ്സമുള്ള യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ ഒത്തുകൂടുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ദി ഡെഫ് യൂത്ത് സെക്ഷന്‍, യു.എ.ഇ. ഡെഫ് അസോസിയേഷന്‍, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്ന ഈ ക്യാമ്പ്, 'ആംഗ്യഭാഷകള്‍: എപ്പോഴും എല്ലായിടത്തും' എന്ന കോണ്‍ഗ്രസിന്റെ പ്രധാന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ലോക കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ സംഗമത്തില്‍ സാംസ്‌കാരിക പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കുള്ള യാത്ര, ഇമാറാത്തി പാരമ്പര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബധിര യുവജനങ്ങളുടെ പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്ത ഔദ്യോഗിക ലോഗോയില്‍ ജബല്‍ ഹഫീത്, അല്‍ ജാഹിലി കോട്ട, ഒയാസിസ് പ്രകൃതിദൃശ്യങ്ങള്‍, ഫലജ് ജലസേചന സംവിധാനം, മാന്‍ തുടങ്ങിയ അല്‍ ഐനിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവി തലമുറയിലെ ബധിര നേതാക്കളെ വാര്‍ത്തെടുക്കുന്നതിനുള്ള യഥാര്‍ത്ഥ നിക്ഷേപമാണിതെന്ന് സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ അഡൈ്വസർ നിസ്‌റിന്‍ അല്‍ ഹര്‍മൂദി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Deaf Youth Camp in Abu Dhabi
Next Story