‘വേൾഡ് സൈക്കിൾ ട്രാക്ക് ചാമ്പ്യൻഷിപ്പ്’ ഇന്ന് ഫുജൈറയിൽ
text_fieldsഫുജൈറ: എമിറേറ്റിലെ അഡ്വഞ്ചർ പാർക്ക് ‘വേൾഡ് സൈക്കിൾ ട്രാക്ക് ചാമ്പ്യൻഷിപ്പി’ന് വേദിയാകുന്നു. ഞായറാഴ്ചയാണ് ഫുജൈറ അഡ്വഞ്ചർ പാർക്ക് ലോക സൈക്ലിങ് ട്രാക്ക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എല്ലാ വിഭാഗങ്ങളിലെയും നിരവധി മത്സരാർഥികൾ മത്സരത്തില്‍ പങ്കെടുക്കും. ഫുജൈറ അഡ്വഞ്ചർ പാർക്ക് സാഹസിക പ്രേമികളുടെ ഒരു പ്രാധാന വിനോദ കേന്ദ്രമാണ്. സ്കേറ്റ് ട്രാക്ക്, മൗണ്ടെയ്‌ൻ ബൈക്കിങ് ട്രാക്ക്, മൗണ്ടെയ്‌ൻ ക്ലിംബിങ് തുടങ്ങി നിരവധി ആക്ടിവിറ്റീസ് അടങ്ങിയതാണ് പാര്‍ക്ക്.
ഇവിടുത്തെ അസ്ഫാള്‍ട്ട് സ്കേറ്റ് ട്രാക്ക് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തേതാണ്. ഇവിടെ തന്നെ ബൈകിങ്ങിന് ആ്വശ്യമായ ബൈക്ക് വാടകക്ക് ലഭിക്കും. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രൊഫഷണല്‍ തുടങ്ങിയവര്‍ക്കുള്ള വിത്യസ്തങ്ങളായ ബൈക്കുകള്‍ ഇവിടെ ലഭ്യമാണ്. ഫുജൈറ സിറ്റി സെന്‍ററിനു പിന്‍വശത്തായി ടെന്നീസ് ക്ലബിന് അടുത്തായിട്ടാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.